ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊച്ചി: പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പൊലിസിനും ഡി.ജി.പി നിര്‍ദ്ദേശം നല്കി.
സംഭവം നടന്ന് ഒരുമാസമായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടിയും പാര്‍ലര്‍ ഉടമയുമായ ലീന മരിയ പോള്‍ പൊലിസിനെ സമീപിച്ചിരുന്നു.
കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിനു നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണു വെടിവയ്പ്പ് ഉണ്ടായത്.
യമഹാ സ്പോര്‍ട്സ് ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് വെടിയുതിര്‍ത്തത്. അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഹെല്‍മറ്റും ജാക്കറ്റും ധരിച്ചു പൂര്‍ണമായി ദേഹം മറച്ചാണ് ഇവര്‍ വന്നത്. എറണാകുളം ജില്ലയില്‍ തന്നെയുള്ള അധോലോക ബന്ധമുള്ളവരാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലിസിന്റെ അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."