HOME
DETAILS

പൊലിസുകാരെ ആക്രമിച്ച് തുരങ്കത്തിലൊളിച്ച  പ്രതിയെ ഫയര്‍ഫോഴ്‌സ് പൊക്കി

  
backup
February 15, 2020 | 4:45 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b5%81
 
 
 
 
 
 
കൊല്ലം: പൊലിസുകാരെ വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ച ശേഷം കനാല്‍ തുരങ്കത്തില്‍ ഒളിച്ചിരുന്ന കഞ്ചാവ് കേസ് പ്രതിയെ സാഹസികമായി പിടികൂടി. കൊല്ലം ഉമയനല്ലൂര്‍ കുടിയിരുത്തു വയല്‍ സ്വദേശി റഫീഖ് (37) ആണ് അറസ്റ്റിലായത്.  ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
 കഞ്ചാവ് കേസിലുള്‍പ്പെടെ  പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ കൊട്ടിയം പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരെ ഇയാള്‍ ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.  
കൂടുതല്‍ പൊലിസ് എത്തിയതോടെ ഇയാള്‍  കുതറി ഓടി  ഉമയനല്ലൂര്‍ ജങ്ഷനിലെ റോഡിന് കുറുകേയുള്ള കനാല്‍ ടണലില്‍ കയറി ഒളിച്ചിരുന്നു. പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കടപ്പാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്  സംഘം ടണലിനുള്ളില്‍ കയറി. ഏകദേശം 250 മീറ്റര്‍ നീളമുള്ള പ്രകാശവും വായു സഞ്ചാരവുമില്ലാത്ത ടണലിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. ഇരുവശങ്ങളില്‍ നിന്നും ടണലിനകത്ത് കയറിയ ഫയര്‍ഫോഴ്‌സ് സംഘം ഏകദേശം അര മണിക്കൂറോളം നേരം പരിശ്രമിച്ചാണ് പ്രതിയെ പിടികൂടിയത്.  
ടണലിന്റെ മധ്യഭാഗത്ത് കത്തിയുമായി എതിര്‍ത്തു നിന്ന അക്രമിയെ മല്‍പ്പിടുത്തത്തിലൂടെ ഫയര്‍ഫോഴ്‌സ് സംഘം  കീഴ്‌പ്പെടുത്തി പുറത്തു കൊണ്ടുവന്ന് പൊലിസിന് കൈമാറി. ഇതിനിടെ പ്രതി മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്നു കൊട്ടിയം പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ ബിജുവിന് പരുക്കേല്‍ക്കുകയും ചെയ്തു. 
കടപ്പാക്കട ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ശശിധരന്‍, ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഡൊമിനിക്, സീനിയര്‍ ഫയര്‍ ഓഫിസര്‍ രാജു, ഫയര്‍ ഓഫിസര്‍മാരായ വിജേഷ്, ഷഹാദ്, ലിംസി കുമാര്‍ കിഷോര്‍, നിജിന്‍ ബാബു, ഫയര്‍ ഓഫിസര്‍ (ഡ്രൈവര്‍) ഷഹറുദ്ദീന്‍, ജിനികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago