HOME
DETAILS

കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യം

  
backup
March 02 2017 | 19:03 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%93%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf



പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യം. 2013ലെ പഞ്ചായത്ത് ഭരണസമിതിയുടെ ഓപറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് രേഖാമൂലം കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനായി പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ബാക്കിയുള്ള ഒരേക്കര്‍ സ്ഥലം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നും പള്ളി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നും ഭൂമിപോലും സൗജന്യമായി നല്‍കാമെന്ന് ഉറപ്പ് നല്‍കയിട്ടും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ 17 ഓളം സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ പെരിക്കല്ലൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. പൊന്‍കുന്നം, പാല, കോട്ടയം, അടൂര്‍, എരുമേലി, കോഴിക്കോട് ഉള്‍പ്പെടെ നിരവധി സര്‍വിസുകളാണ് ഇവിടെ നിന്ന് സര്‍വിസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് പള്ളിമുറ്റത്താണ്. ഓപറേറ്റിങ് സെന്ററിന് സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചാല്‍ കെട്ടിട നിര്‍മാണത്തിനും യാര്‍ഡിനും ഉള്‍പ്പെടെ ഒരുകോടി രൂപ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ നടപടി വേഗത്തിലാക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  3 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  3 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  3 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  3 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  3 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  3 days ago
No Image

പി.വി അന്‍വറിന് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ മിന്‍ഹാജ് സി.പി.എമ്മില്‍ ചേര്‍ന്നു

Kerala
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

National
  •  3 days ago
No Image

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

National
  •  3 days ago