കുളങ്ങള്‍ ആഴപ്പെടുത്തണമെന്ന ആവശ്യം ശക്തം
വണ്ടിത്താവളം: വേനലിനു മുന്‍പേ സ്വകാര്യ കുളങ്ങള്‍ ആഴപ്പടുത്തി ഭൂഗര്‍ഭജലം ശക്തിപെടുത്തുവാന്‍ തദ്ദേശ സ്ഥാപനങ്ങളും മണ്ണ് സംരക്ഷണ വിഭാഗവും തയാറാവണമെന്ന് കൊല്ലങ്കോട്ടിലെ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. വടവന്നൂര്‍, കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂര്‍, മുതലമട എന്നിവിടങ്ങളില്‍ മാത്രം ആറുപതിലധികം കുളങ്ങളാണ് അഴപ്പെടുത്താതെ നശിച്ചുകൊണ്ടിരിക്കുന്നത്. കുളങ്ങളിലേക്കുള്ള കനാലുകളിലെ നീരൊഴുക്ക് ഇല്ലാത്തതും മാലിന്യങ്ങള്‍ നിറച്ച് സ്വകാര്യ കുളങ്ങളും പൊതുകുളങ്ങളും നാശത്തിലാകുന്നത് വരാനിരിക്കുന്ന വേലനിന് കനത്ത് തിരിച്ചടിയായുമെന്ന് ആശ്രയം റൂറല്‍ഡവലപ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
പൊതുകുളങ്ങളും സ്വകാര്യ കുളങ്ങളും മാലിന്യങ്ങള്‍ നീക്കി ആഴപ്പെടുത്തുകയും ആഴപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന മണ്ണ് അതാതു പ്രദേശങ്ങളിലെ ജലസംരക്ഷണത്തിനുതന്നെ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ നിറച്ചുകൊണ്ട് കുളങ്ങള്‍ നികത്തുവാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമങ്ങള്‍ക്കെതിരേ അതാതു പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വില്ലേജ്, കൃഷിവകുപ്പ് അധികൃതര്‍ ജാഗ്രതപാരലിക്കണമെന്നും പരിസ്ഥിതി സംഘടകള്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."