ഉവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധയോഗത്തില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച് യുവതി, മൈക്ക് പിടിച്ചുവാങ്ങിയിട്ടും പിന്‍വാങ്ങിയില്ല, പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് സംഘാടകര്‍
ബംഗളൂരു: സി.എ.എ-എൻ.ആർ.സി വിരുദ്ധ സമര വേദിയിൽ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് യുവതി. മൈക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും ചെറുത്ത് നിന്ന യുവതി മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. ബംഗളൂരുവിൽ നടന്ന സമരത്തിലാണ് അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എം.പിയുമായ അസസദുദ്ദീൻ ഉവൈസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് തടയാൻ ശ്രമിച്ച ഉവൈസി യുവതിയുടെ പ്രവൃത്തിയെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഉവൈസി സംസാരിച്ചതിനുശേഷമാണ് അമൂല്യ വേദിയിലെത്തിയത്. കയറിയ ഉടനെ അവർ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. ജനങ്ങളോട് മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. ഉവൈസിയും സംഘാടകരും മൈക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത് നിന്ന യുവതി മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.
നാടകീയമായ സംഭവവികാസങ്ങൾക്ക് ശേഷം ഉവൈസി യുവതിയുടെ പ്രവൃത്തിയെ എതിർത്ത് ജനങ്ങളോട് സംസാരിച്ചു. ‘‘എെൻറ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. ശത്രുരാജ്യമായ പാകിസ്താനെ ഒരുവിധേനയും പിന്തുണക്കാനാവില്ല’’.
https://twitter.com/ANI/status/1230498350799171584
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."