പൊതുവിദ്യാലയങ്ങള്‍ക്ക് പുത്തന്‍ ശുചിമുറിയും വൃത്തിയുള്ള അടുക്കളയും
ആലത്തൂര്‍: നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് ഇനി പുത്തന്‍ ശുചി മുറിയും വൃത്തിയുള്ള അടുക്കളയും. നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ദിശ'യാണ് 51 വിദ്യാലയങ്ങളിലായി അടിസ്ഥാന സൗകര്യമൊരുക്കിയത്. 64 ലക്ഷം രൂപ ചെലവില്‍ 28 ശുചി മുറികളും 1.28 കോടി രൂപ ചെലവില്‍ 15 അടുക്കളയുമാണ് കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്നും നിര്‍മിച്ചത്. ഇതോടെ മുഴുവന്‍ വിദ്യാലയങ്ങളിലും അടുക്കളയും ശുചിമുറിയും എന്ന സ്വപ്നമാണ് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലായത്.
പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനവും സ്കൂള്‍ വാര്‍ഷികവും എ.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. സുരേഷ് ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന് ഇന്‍സിനേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ നാസര്‍, ബുഷറ നൗഷാദ്, റംല ഉസ്മാന്, എ.ഇ.ഒ സുധീര്‍ ബാബു, പദ്ധതി കോഡിനേറ്റര്‍ വി.ജെ ജോണ്സണ്, വി. ശ്രീജ, മുഹമ്മദ് റാഫി, രജനി, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എം ജയശ്രീ സ്വാഗതവും പി.എം അബ്ദുല്‍ റഫീക്ക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."