HOME
DETAILS

അങ്കണം 30ാം വാര്‍ഷികാഘോഷവും സാഹിത്യ അവാര്‍ഡ് വിതരണവും നടത്തി

  
backup
March 05, 2017 | 7:52 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-30%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%b5



കോഴിക്കോട്: അങ്കണം സാംസ്‌കാരികവേദിയുടെ 30ാം വാര്‍ഷികാഘോഷവും 22ാം സാഹിത്യ അവാര്‍ഡ് വിതരണവും കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്നു.
യുവ എഴുത്തുകാര്‍ക്കുള്ള അങ്കണം അവാര്‍ഡ് വി.എം ദേവദാസിന്റെ ശലഭ ജീവിതം എന്ന ചെറുകഥാ സമാഹാരത്തിനും ആര്യാഗോപിയുടെ അവസാനത്തെ മനുഷ്യന്‍ എന്ന കവിതാസമാഹാരത്തിനും ലഭിച്ചു.അവാര്‍ഡ് എ.കെ ആന്റണി എം.പി വിതരണം ചെയ്തു.  ലഹരി ഉപയോഗവും സ്ത്രികള്‍ക്കെതിരേയുള്ള ആക്രമണവും വര്‍ധിക്കുന്നുവെന്നും നവോഥാന മുന്നേറ്റത്തിന്റെ ആവശ്യകത വര്‍ധിക്കുന്ന കാലഘട്ടമാണിതെന്നും അവാര്‍ഡ് ദാനത്തിനു ശേഷം ആന്റണി പറഞ്ഞു.  
അക്ബര്‍ കക്കട്ടിലിന്റെ സ്മരണക്കായി അങ്കണം തയാറാക്കിയ പ്രണാമം കഥാസമാഹാരത്തിന്റെയും നസ്‌റി കുന്നമ്പറ്റ എഴുതിയ നാലാംവളവ് എന്ന കഥാസമാഹാരത്തിന്റെയും പ്രകാശനവും ചടങ്ങില്‍ നടന്നു.എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ബാലചന്ദ്രന്‍ വടക്കേടത്ത് ഡോ.പി.വി കൃഷ്ണന്‍ നായര്‍ എന്നിവര്‍ അവാര്‍ഡ് കൃതികള്‍  പരിചയപ്പെടുത്തി.
പ്രണാമം കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ.എന്‍.പി ഹാഫിസ് മുഹമ്മദും, നാലാം വളവ് കഥാസമാഹാരത്തിന്റെ പ്രകാശനം മുന്‍ എം.എല്‍.എ ടി.വി ചന്ദ്രമോഹനും നിര്‍വഹിച്ചു. ആര്‍.ഐ ഷംസുദ്ദീന്‍, എന്‍.ശ്രീകുമാര്‍, വി.എം ദേവദാസ്, ആര്യാഗോപി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  6 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  6 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  6 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  6 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  6 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  6 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  6 days ago
No Image

ഫുട്ബോളിലെ ആ 'രാക്ഷസന്റെ' പിതാവ് മെസ്സിയാണ്; നെയ്മർക്കൊപ്പം കളിക്കാൻ മോഹിച്ച കഥയുമായി ഗാർഡിയോള

Football
  •  6 days ago