കളിമൈതാനത്തിന് ആവേശമേറ്റാന്‍ വികാസിന്റെ സൗണ്ട് സ്മാഷ്
പയ്യന്നൂര്‍: വോളിയിലെ ആവേശപ്പെരുക്കത്തിന് അകമ്പടിയായി ശബ്ദത്താല്‍ ഉഗ്രന്‍ സ്മാഷൊരുക്കി വികാസ് പലേരി. 15ാം വയസില്‍ തുടങ്ങിയ വികാസിന്റെ കളി വിവരണം ഇതിനകം ചെറുതും വലുതുമായ 150ലധികം ടൂര്‍ണമെന്‍ഡുകള്‍ പിന്നിട്ടു.
കാസര്‍കോട്ടെ വോളിഗ്രാമമായ കൊടക്കാടുനിന്നാണ് വികാസിന്റെ വരവ്. രാവിലെയും വൈകുന്നേരവും വോളിബോള്‍ ആരവം മുഴങ്ങുന്ന കൊടക്കാട് ഗ്രാമത്തില്‍ നാരായണന്‍ സ്മാരക ക്ലബിലൂടെ വികാസ് വോളിബോളിന്റെ എല്ലാ മേഖലയും ഹൃദിസ്ഥമാക്കി. 1995 ല്‍ കൊടക്കാട് നടന്ന സംസ്ഥാന ജൂനിയര്‍ പുരുഷ വനിതാ വോളിയോടെ കളി വിവരണത്തില്‍ താല്‍പ്പര്യം ജനിച്ചു. പിന്നീടങ്ങോട്ട് മലബാറിലെ വോളി മൈതാനങ്ങളില്‍ വികാസിന്റെ ശബ്ദം മുഴങ്ങി.
കയ്യൂരില്‍ നടന്ന സംസ്ഥാന യൂത്ത് വോളി, പാടിയോട്ടുചാലില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് പുരുഷ വനിതാ വോളി, പയ്യന്നൂരില്‍ ദേശീയ വോളി (2007), പയ്യന്നൂരില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് (2013), തലശേരിയില്‍ നടന്ന എന്‍.ഇ ബലറാം സ്മാരക വോളി ഏറ്റവും ഒടുവില്‍ ആള്‍ ഇന്ത്യാ ഇന്‍വിറ്റേഷന്‍ വോളിയിലും വികാസ് സാന്നിധ്യമായി.
ടീമും കളിക്കാരുടെ പേരും മനഃപാഠമാക്കുന്നിടത്താണ്കളിപറച്ചിലുകാരന്റെ മേന്‍മയെന്നു വികാസ് പറയുന്നു. ഇവ യഥാസമയം നാവിന്‍ തുമ്പിലെത്തണം. ഒപ്പം ബോള്‍ ബോയ്‌സ്, കളികളില്‍ ചിലര്‍, റഫറിമാര്‍ എന്നിവരെയും പരാമര്‍ശിക്കും. ടോം ജോസഫ്, കിഷോര്‍ കുമാര്‍, ജോബി ജോസഫ് എന്നിവരുമായെല്ലാം അടുത്ത സൗഹൃദമാണുള്ളത്. കളി വിവരണത്തിനിടെ തലശേരിയില്‍ ഒരുവോളീആരാധകന്‍ നോട്ടുമാല അണിയിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് വികാസ് പറയുന്നുകൊടക്കാടെ പി.വി. ബാലകൃഷ്ണന്‍ - പ്രഭാവതി ദമ്പതികളുടെ മകനാണ്. ഭാര്യ കെ.പ്രസീന. മകള്‍ ശിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."