പ്രളയത്തില്‍ തകര്‍ന്ന വലിയപാലത്തിന്റെ നിര്‍മാണത്തിനായി 40 ലക്ഷം അനുവദിച്ചു
പുതുക്കാട്: പ്രളയത്തില്‍ തകര്‍ന്ന ആലേങ്ങാട് പീച്ചാംപിള്ളി റോഡിലെ വലിയപാലം നിര്‍മാണത്തിന ്
40ലക്ഷം അനുവദിച്ചു. പുനര്‍നിര്‍മിക്കുന്നതോടെ അഞ്ചു മാസത്തിലേറെയായുള്ള നാട്ടുകാരുടെ യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
പ്രളയത്തില്‍ പൂര്‍ണമായും പാലം തകര്‍ന്നതോടെ ഗതാഗത സൗകര്യം ഇല്ലാതെ നട്ടംതിരിഞ്ഞ നാട്ടുകാര്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. തെങ്ങിന്റെ തടികള്‍ ചേര്‍ത്തു നാട്ടുകാര്‍ നിര്‍മിച്ച പാലമാണ് പീച്ചാംപിള്ളിയിലേത്. വലിയ വാഹനങ്ങള്‍ കുറച്ചു ദിവസം കടന്നു പോയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി. താല്‍ക്കാലിക പാലമായതിനാല്‍ ഉറപ്പിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ലാത്ത സ്ഥിതിയാണ്.
ഒന്നിടവിട്ട ദിവസങ്ങളില്‍ നാട്ടുകാര്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോകുന്നത്. തൃക്കൂര് അളഗപ്പനഗര്‍ വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. കല്ലൂരില്‍ നിന്ന് വരാക്കര, വരന്തരപ്പിള്ളി, മംഗലംതണ്ട് പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരേയൊരു വഴിയാണിത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മന്ത്രി സി. രവീന്ദ്രനാഥ് സ്ഥലം സന്ദര്‍ശിക്കുയും പാലം പുനര്‍നിര്‍മിക്കാന്‍ തുക അനുവദിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപ അനുവദിച്ച പാലത്തിന്റെ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."