HOME
DETAILS

കുടുംബശ്രീ വായ്പാ പദ്ധതി; ജില്ലയില്‍ 295 കോടി വിതരണം ചെയ്തു

  
backup
January 31, 2019 | 6:40 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-2

കൊച്ചി: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതിയില്‍ (ആര്‍.കെ.എല്‍.എസ്.) ജില്ലയില്‍ ഇതുവരെ 295.72 കോടി രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
ജില്ലയില്‍ ആകെ 5834 അയല്‍ക്കൂട്ടങ്ങളിലായി 342.71 കോടി രൂപ വിതരണം ചെയ്യാനുള്ളതില്‍ 4773 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കി. 36470 അപേക്ഷകര്‍ക്ക് തുക ലഭിച്ചു. വായ്പാ വിതരണത്തില്‍ എറണാകുളം ജില്ല 86 ശതമാനം പുരോഗതി കൈവരിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണിത്. വടക്കേക്കര, ആലങ്ങാട്, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളാണ് ഏറ്റവുമധികം തുക വിതരണം ചെയ്തത്. താലൂക്കുതലത്തില്‍ നോര്‍ത്ത് പറവൂരാണ് മുന്നില്‍.
979 അയല്‍ക്കൂട്ടങ്ങളിലെ 5570 അംഗങ്ങളാണ് വായ്പ ലഭിക്കാന്‍ ശേഷിക്കുന്നത്. 46.99 കോടി രൂപ ഇവര്‍ക്ക് വിതരണം ചെയ്യുന്നതോടെ വായ്പാ വിതരണം ജില്ലയില്‍ പൂര്‍ത്തിയാകും.
ഓരോ അയല്‍ക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പയില്‍ പലിശത്തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഫലത്തില്‍ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും. വായ്പ തിരിച്ചടക്കാന്‍ ഒമ്പതു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.
അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം. യൂണിയന്‍ ബാങ്ക്, വിവിധ സര്‍വീസ് സഹകരണ ബാങ്കുകള്‍, സെന്‍ട്രല്‍ ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളാണ് വായ്പ ലഭ്യമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  18 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  18 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  18 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  18 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  18 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  18 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  18 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  18 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  18 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  18 days ago