വാട്സ്ആപ് കൂട്ടായ്മയില്‍ കല്ലൂരില്‍ ജനകീയ ജീപ്പ് സര്‍വിസ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പാരമ്പര്യമായി കാര്‍ഷിക കുടുംബങ്ങള്‍ താമസിക്കുന്ന ഒറ്റപ്പെട്ടു കിടക്കുന്ന കൊച്ചു ഗ്രാമ പ്രദേശമായ കല്ലൂരില്‍ വാട്സ് ആപ് കൂട്ടായ്മയില്‍ ജനകീയ ജീപ്പ് സര്‍വിസ് ആരംഭിച്ചു. ചിരപുരാതനമായതും പ്രശസ്തവുമായ കല്ലൂര്കാവും കൈപ്രം ജുമാമസ്ജിദും നിലകൊള്ളുന്ന ഇവിടെ യാത്രാക്ലേശം കാരണം ജനങ്ങള്‍ പ്രയാസം നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി കൂട്ടായ്മ രംഗത്ത് വന്നത്. യാത്രാസൗകര്യം തീരെ പരിഗണിക്കപ്പെടാതെ പോയത് കല്ലൂരിന്റെ വികസനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും വളരെ പ്രയോജനകരമാവുന്ന ഒരു ജനകീയ സംരംഭമാണ് ജനകീയ ജീപ്പ് സര്‍വിസ്. കടിയങ്ങാട് പുളിക്കൂല്‍ കല്ലൂര്‍കാവ് വടക്കന്‍ കല്ലോട് വഴി പേരാമ്പ്ര റൂട്ടില്‍ സര്‍വിസ് നടത്തും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ചെറുവോട്ടു സര്‍വിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊയ്തു കാഞ്ഞിരക്കടവത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം ചെയര്‍പേഴ്സണ്‍ സുജാത മനക്കല്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം സൗഫി തായക്കണ്ടി, ചങ്ങരോത്ത് ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, പേരാമ്പ്ര പഞ്ചായത്ത് അംഗങ്ങളായ പി. ബിജു കൃഷ്ണ, പി.പി അബ്ദുറഹ്മാന് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം ഇബ്രാഹിം, ദിനേശന്, മുഹമ്മദ് പാറക്കടവ്, സജീഷ് പുത്തൂര്‍, ലിബീഷ് നടുക്കണ്ടി, ചന്ദ്രന്, കുഞ്ഞബ്ദുല്ല ,മുഹമ്മദ് മീത്തലെ വിട്ടില്‍, അബ്ദുസലാം പുല്ലകുന്നത്, ഇബ്രാഹിം, അബ്ദുസലാം കലൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."