HOME
DETAILS
MAL
എയർലൈൻ കമ്പനികൾ കൊള്ള ലാഭം ഈടാക്കുന്നതിനെതിരെ പ്രതികരിക്കുക: കെഎംസിസി ദമാം
backup
March 14 2020 | 03:03 AM
ദമാം: സഊദി അറേബ്യയിലേക്ക് മടങ്ങി എത്താൻ ഗവൺമന്റ് സമയപരിധി നിശ്ച്ചയിച്ച സാഹചര്യത്തിൽ വിമാനകമ്പനികൾ നടത്തിവരുന്ന പിടിച്ചുപറി അവസാനിപ്പിച്ച് പ്രശ്നങ്ങളെ ക്രിയാത്മകമായി കാണണമെന്ന് കെഎംസിസി ദമാം സെന്റ്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോകമാകെ കോവിഡ് 19 പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോൾ മറ്റു രാജ്യങ്ങൾക്കില്ലാത്ത ഈ പ്രവണത ധിക്കാരപൂർവ്വമാണ്.
മാത്രമല്ല ഇതിനു മുമ്പും സ്കൂൾ വെക്കേഷൻ - ദിന ങ്ങളിലും വിശേഷ ദിവസങ്ങളിലും മാത്രമായി പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്ന ഈ നടപടികൾക്കെതിരെ കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രതികരിക്കണമെന്നും ആക്ടിംഗ് പ്രസിഡൻ്റ് ബഷീർ ബാഖവിയും ജനറൽ സെക്രട്ടറി റഹ്മാൻ കാരയാടും ആവശ്യപെട്ടു. ഭാരവാഹികളായ അമീറലി കൊയിലാണ്ടി, മുജീബ് കൊളത്തൂർ, അസ്ലം കൊളൊക്കാടൻ, ഷിറാഫ് മൂലാട്, ഫൈസൽ ഇരിക്കൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."