HOME
DETAILS
MAL
സഊദിയിൽ എല്ലാ സന്ദർശക വിസകളും പുതുക്കി നൽകാൻ ഉത്തരവ്
backup
March 15 2020 | 13:03 PM
റിയാദ്: കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ നിലവില്‍ സഊദി അറേബ്യയില്‍ കഴിയുന്ന എല്ലാ സന്ദര്‍ശക വിസക്കാര്‍ക്കും വിസ കാലാവധി നീട്ടി നൽകാൻ ഉത്തരവായി. സഊദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്റെ ഉത്തരവിനെ തുടർന്ന് സഊദി പാസ്പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
അബ്ശിര്‍ വഴിയാണ് വിസ പുതുക്കാനുള്ള സൗകര്യമുള്ളത്. സഊദിയിലെത്തി വിസ കാലാവധി പൂര്‍ത്തിയായതിനാല്‍ രാജ്യം വിടണമെന്ന അവസ്ഥയിൽ കഴിയുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാണ്. അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കാതെ തടസ്സം നേരിടുന്നവര്‍ ഫീസടച്ച് ജവാസാത്തിനെ സമീപിക്കണമെന്ന് സഊദി ജവാസാത് വിഭാഗം അറിയിച്ചു.
നിലവിൽ സഊദി കുടുംബ സന്ദർശക വിസയടക്കം വിവിധ സന്ദർശക വിസകൾക്ക് പരമാവധി 180 ദിവസമാണ് കാലാവധി. അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തി വെച്ച സ്ഥിതിയിൽ കാലാവധി കഴിയാനായവരും കഴിഞ്ഞവരും ഏറെ ആശങ്കയിലായിരുന്നു. നേരത്തെ തന്നെ ഇത്തരം അവസ്ഥയിൽ കാലാവധി പുതുക്കാൻ അവസരം നൽകുമെന്ന് സഊദി ജവാസാത്ത് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."