
ദേശസ്നേഹത്തിന്റെ തിരമാലക്കൂട്ടങ്ങള്‍
അമിനി ദ്വീപിലെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് സായാഹ്നവെയിലേറ്റു നില്ക്കുമ്പോള് രണ്ടുകാഴ്ചകള്‍ കണ്ണിനെയും മനസിനെയും കുളിര്‍പ്പിച്ചു.
കരയെ വിഴുങ്ങാനെന്നോണം ഒന്നിനു പിറകെ ഒന്നായി ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ തീരത്തുനിന്നും ഏറെയകലെ പവിഴപ്പുറ്റുകള്‍ കടലിനടിയില്‍ തീര്‍ത്ത പ്രതിരോധത്തിനു മുന്നില്‍ തോറ്റു തലകുനിച്ചു പിന്‍വാങ്ങുന്നതായിരുന്നു ഒരു കാഴ്ച. തിരത്തോല്‍വിയുടെ അതിരിനിപ്പുറത്ത് തീരത്തെ പഞ്ചാരമണല്‍വരെ അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിയൊതുങ്ങി മറ്റൊരു നീലക്കടല്‍, ദ്വീപുകാരുടെ ലഗൂണ്‍.
രണ്ടാമത്തെ കാഴ്ചയായിരുന്നു അതിലേറെ ആകര്‍ഷകവും ആനന്ദദായകവും. ലക്ഷദ്വീപസമൂഹത്തില്‍പ്പെട്ട ജനവാസമുള്ള പത്തുദ്വീപുകളിലെയും പുരുഷന്മാരില് നല്ലൊരു പങ്കും അമിനിയിലെ പടിഞ്ഞാറന്‍ തീരത്ത് ആ സയാഹ്നത്തില് അണിനിരന്നിരുന്നു. ഇന്ത്യ പരമാധികാര മഹാരാജ്യമായതിന്റെ 71ാം പിറന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു അവര്‍.
ശുഭ്രവസ്ത്രധാരികളായിരുന്ന അവരുടെ കണ്ഠങ്ങളില്‍ നിന്നു കടലിരമ്പത്തെ വെല്ലുന്ന തരത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. അത് രാജ്യസ്നേഹത്തിന്റേതായിരുന്നു.., മതേതരത്വത്തിന്റേതായിരുന്നു.., ഐക്യത്തിന്റേതും അഖണ്ഡതയുടേതും സാഹോദര്യത്തിന്റേതുമായിരുന്നു...
ഓര്‍മവച്ച നാള്‍മുതല്‍ കണ്ടതും പങ്കെടുത്തതുമായ റിപ്പബ്ലിക്ദിന പരിപാടികളില്‍ വളരെ കുറച്ചുമാത്രമേ ഓര്‍മയില്‍ തങ്ങിനില്ക്കുന്നുള്ളൂ. അവയ്ക്കുപോലും അത്ര ചാരുതയും ഊഷ്മളതയുമില്ല. അവയെല്ലാം എല്ലാ വര്‍ഷവും തനിയാവര്‍ത്തനങ്ങളായിരുന്നു, വഴിപാടു പരിപാടികളായിരുന്നു. സ്വാതന്ത്ര്യദിന പരിപാടികളായാലും റിപ്പബ്ലിക് ദിന പരിപാടികളായാലും എല്ലാം വെറും ചടങ്ങുകളായാണ് അനുഭവപ്പെട്ടത്. ആചരിച്ചില്ലെങ്കിലും പങ്കെടുത്തില്ലെങ്കിലും ചീത്തപ്പേരാകില്ലേയെന്ന മട്ടില്‍.
മഹാഭൂരിപക്ഷവും ഇങ്ങനെയൊരു ദിനത്തിന് എന്തെങ്കിലും ചരിത്രപ്രാധാന്യമുള്ളതായി ചിന്തിക്കാറേയില്ല. തങ്ങള്‍ ആത്മാര്‍ഥമായി ഓര്‍ക്കുകയും ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യേണ്ട സംഗതിയാണതെന്നു ഒട്ടുമിക്ക ഇന്ത്യക്കാര്‍ക്കും തോന്നിയിട്ടേയില്ല.
അത്യപൂര്‍വം സംഘടനകളും പ്രസ്ഥാനങ്ങളുമാണ് ഏഴു പതിറ്റാണ്ടുകാലം കഴിഞ്ഞിട്ടും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവുമെല്ലാം നെഞ്ചിലേറ്റി ആഘോഷിക്കുന്നത്. എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ നടക്കാറുള്ള മനുഷ്യജാലിക അത്തരത്തില്‍ ആത്മാര്‍ഥമായ ഒന്നായാണ് തോന്നിയത്. റിപ്പബ്ലിക് ദിനത്തിന്റെ ഓര്മ പുതുക്കലിനൊപ്പം രാജ്യസ്നേഹം ആവര്‍ത്തിച്ചുറപ്പിക്കുന്ന വേദികൂടിയായാണ് മനുഷ്യജാലിക പരിപാടി അനുഭവപ്പെട്ടത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അമിനിയില്‍ നടക്കുന്ന മനുഷ്യജാലികയോടനുബന്ധിച്ച പരിപാടികളില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചപ്പോഴുണ്ടായ ചിന്ത പലയിടത്തായി ചിതറിക്കിടക്കുന്ന, പരിമിതമായ മനുഷ്യവാസമുള്ള ദ്വീപിലൊക്കെ ഇത്തരം പരിപാടികള്‍ വിജയിക്കുമോയെന്നായിരുന്നു. ലക്ഷദ്വീപസമൂഹത്തിലെ മനുഷ്യവാസമുള്ള പത്തുദ്വീപുകളില്‍ മിക്കതും മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ മാത്രം എത്താവുന്നവയാണ്.
തുറമുഖ വകുപ്പ് ചാര്‍ട്ട് ചെയ്യുന്ന ദിവസങ്ങളില്‍ മാത്രമാണ് ഇവിടേയ്ക്ക് കപ്പലുകളും യാത്രാബോട്ടുകളുമെത്തുക. രണ്ടോ മൂന്നോ നാലോ ദിവസങ്ങള്‍ക്കിടയിലേ യാത്ര തരപ്പെടൂ. കാലാവസ്ഥ മോശമാണെങ്കില്‍ ദിവസങ്ങളോളം യാത്രാസൗകര്യമുണ്ടാകില്ല. അത്തരമൊരു പരിതഃസ്ഥിതിയില്‍ നിശ്ചിതദിവസം പരിപാടിയില്‍ പങ്കെടുക്കാനെത്തുകയെന്നത് എളുപ്പമല്ലല്ലോ. അതല്ലെങ്കില്‍, ജോലിയും മറ്റും ഒഴിവാക്കി ദിവസങ്ങള്‍ക്കു മുന്‍പ് അമിനിയില്‍ വന്നു താമസിക്കണം. ടൂറിസ്റ്റ് പ്രദേശമല്ലാത്ത അമിനിയില്‍ താമസസൗകര്യം ലഭിക്കുക പ്രയാസമാണ്. എന്നിട്ടും ഏറ്റവും കൊച്ചുദ്വീപായ ബിത്രയില്‍ നിന്നുപോലും നിരവധിയാളുകള്‍ ജനുവരി 26 നു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ അമിനിയിലെത്തി.
അമിനിക്കാര്‍ തങ്ങളുടെ അതിഥികളായെത്തിയ നൂറുകണക്കിനാളുകള്‍ക്കു സ്വന്തം വീടുകളിലും മറ്റുമായി താമസസൗകര്യമൊരുക്കി. അവര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി. വിവിധ സെഷനുകളില്‍ നാലുദിവസത്തെ പരിപാടികള്‍ സംഘാടകര്‍ ആസൂത്രണം ചെയ്തു. രാജ്യസ്നേഹത്തെയും സദാചാരത്തെയും കുട്ടികളെ ശരിയായ ദിശയില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ളതായിരുന്നു ആ ചര്‍ച്ചാ സദസുകള്‍. കേരളത്തില്‍ നിന്നു പണ്ഡിതന്മാരെയും മറ്റും കൊണ്ടുവന്നാണു പരിപാടികള്‍ കൊഴുപ്പിച്ചത്.
നാലുദിവസവും അച്ചടക്കത്തോടെ, ദത്തശ്രദ്ധരായി ആ ദ്വീപുനിവാസികള്‍ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ശ്രവിച്ചു. രാവിലെ തുടങ്ങുന്ന പരിപാടികള്‍ പാതിരാത്രിവരെ നീളുന്നതിന് അത്ഭുതത്തോടെയാണു സാക്ഷിയായത്. ആ ദിനങ്ങളിലെല്ലാം അമിനിയുടെ അന്തരീക്ഷത്തില്‍ അലയടിച്ചതു ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വികാരങ്ങളായിരുന്നു.
അതിന്റെയെല്ലാം പരമോന്നതമായ സന്ദര്‍ഭമായിരുന്നു ജനുവരി 26ന് അമിനി കടല്‍ത്തീരത്തു കാണാനായത്. സാമുദായിക പകയില്‍ രാജ്യത്തെ ഞെക്കിക്കൊല്ലാന്‍ ഒരു കൂട്ടര് കച്ചകെട്ടിയിറങ്ങിയ പശ്ചാത്തലത്തിലും വികാരങ്ങള്‍ക്കടിമപ്പെടാതെ തികച്ചും വിവേകശാലികളായി രാജ്യസ്നേഹത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും സമുദായമൈത്രിയുടെയും മന്ത്രമുരുവിട്ട് അവര്‍ കടല്‍ത്തീരത്ത് അണിയണിയായി എത്തിച്ചേര്‍ന്നു. അതില്‍ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുണ്ടായിരുന്നു. അവരുടെയെല്ലാം മനസുകളില്‍ ആവേശത്തിരമാലകള്‍ അടിച്ചുയരുന്നത് ഒറ്റനോട്ടത്തില്‍ തന്നെ കാണാമായിരുന്നു. ആര്‍ത്തിരമ്പുന്ന കടലിനെ സാക്ഷിയാക്കി അവര്‍ രാജ്യസ്നേഹത്തിന്റെ പ്രതിജ്ഞ ചൊല്ലി.
രാഷ്ട്രീയപരിപാടികളില്‍ ജനങ്ങള്‍ ആവേശത്തോടെ തടിച്ചുകൂടുന്നത് അത്ഭുതമല്ല. സമുദായപരിപാടികളിലും അതു പതിവുകാഴ്ചയാണ്. ജനുവരി 26ന് അമിനി കടപ്പുറത്തു നടന്നത് അതൊന്നുമായിരുന്നില്ല, 71 കൊല്ലം മുന്‍പ് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മപുതുക്കലാണ്. അതില്‍ ഇത്ര ആവേശത്തോടെ, തൊഴിലും മറ്റ് ജീവിതപ്രശ്നങ്ങളുമെല്ലാം മാറ്റിവച്ച്, ദുരിതയാത്ര സഹിച്ച് ആബാലവൃദ്ധം ജനങ്ങളെത്തിയെന്നത് അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ഉള്ളുതുറന്നു പറയട്ടെ, ഇക്കാലത്തിനിടയില്‍ കേരളക്കരയിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലങ്ങളിലോ അത്തരമൊരു ആവേശക്കാഴ്ച കാണാനായിട്ടില്ല.
മനുഷ്യജാലികയില്‍ പങ്കെടുത്തു പൊതുസമ്മേളനവേദിയിലേയ്ക്കു പോകുമ്പോള്‍ ദ്വീപ് സ്വദേശിയായ സുഹൃത്ത് ചെറിയകോയ ഇങ്ങനെ പറഞ്ഞു, ''ഞങ്ങള്‍ക്കു വര്‍ഷത്തില്‍ അഞ്ചാഘോഷങ്ങളാണ്. രണ്ടു പെരുന്നാളുകള്‍, നബിദിനം പിന്നെ, സ്വാതന്ത്ര്യദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും.''
അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 9 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 9 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 9 days ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 9 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 9 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 9 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 9 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 9 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 9 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 9 days ago
'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്
crime
• 9 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 9 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 9 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 9 days ago
കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 9 days ago
പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം
Kerala
• 9 days ago
നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി
International
• 9 days ago
ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി
uae
• 9 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 9 days ago
ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി
Kerala
• 9 days ago
ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ
Kerala
• 9 days ago