പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മകളും നാല് ആൺസുഹൃത്തുക്കളും അറസ്റ്റിൽ. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന വിവരമാണ് ഞെട്ടലുണ്ടാക്കുന്നത്.
സുബ്രഹ്മണ്യപുര സ്വദേശിനിയായ നേത്രാവതി (35) ആണ് കൊല്ലപ്പെട്ടത്. മകളും ഒരു ആൺസുഹൃത്തുമായുള്ള ബന്ധം നേത്രാവതി ശക്തമായി വിലക്കിയിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകളും സുഹൃത്തുക്കളും ചേർന്ന് നേത്രാവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ഇത് ആത്മഹത്യയായി വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ടു.സംഭവം തൂങ്ങിമരണമെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മകൾ ഉൾപ്പെടെയുള്ളവർ പിടിയിലായതും.പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്ത ഈ ക്രൂരകൃത്യം ബെംഗളൂരുവിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."