HOME
DETAILS
MAL
കൊവിഡ് 19: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിയന്ത്രണം; ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി
backup
March 20 2020 | 11:03 AM
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിയ്ക്ക് നിയന്ത്രണം. തിങ്കളാഴ്ച്ച മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഒരു ദിവസം ജോലിയ്ക്ക് എത്തിയാല്‍ മതി. ഓഫിസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം.
മാര്‍ച്ച് 31 വരെ ശനിയാഴ്ച്ചകളില്‍ അവധിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സര്‍ക്കാര്‍ സര്‍വീസിലുള്ള 70 ശതമാനം പേര്‍ക്കും നിയന്ത്രണം ബാധകമാകും.
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."