HOME
DETAILS

മോദി അനുമതി നിഷേധിച്ചത് ബോധപൂര്‍വം

  
backup
March 08, 2017 | 10:10 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് രണ്ടാംതവണയാണ്. നിഷേധിച്ചത് പ്രധാനമന്ത്രിയുടെ ഓഫിസ് ആയതിനാല്‍ത്തന്നെ മോദിയുടെ അറിവോടെയായിരിക്കും ഈ നടപടിയെന്നു വിശ്വസിക്കണം. അന്യായവും സംസ്ഥാന-കേന്ദ്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതുമാണിത്. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ നടപടി. രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നതില്‍ സംശയമില്ല.

വരള്‍ച്ച, റേഷന്‍ വിതരണം ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ടു ധരിപ്പിക്കാനാണു സര്‍വകക്ഷി സംഘം യാത്രപോകാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20, 21 തിയ്യതികളിലേതെങ്കിലുമൊരു ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനാണ് ഉദ്ദേശിച്ചത്. ഈ രണ്ടു ദിവസവും സൗകര്യപ്രദമല്ലെങ്കില്‍ പ്രധാനമന്ത്രിക്കു സൗകര്യമുള്ള മറ്റൊരു ദിവസം നിര്‍ദേശിക്കുകയായിരുന്നു മര്യാദ. അതിനുപകരം, വേണമെങ്കില്‍ ധനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടു തിരിച്ചുപൊയ്‌ക്കൊള്ളുവെന്ന മറുപടി നല്‍കിയത് പ്രധാനമന്ത്രിയുടെ പദവിക്കു ചേരുന്നതല്ല.

കറന്‍സി പിന്‍വലിക്കല്‍ മൂലം സഹകരണരംഗത്തുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി നേരത്തേ സന്ദര്‍ശനാനുമതി ചോദിച്ചപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. ഒരു സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചാല്‍ അനുവദിക്കുകയെന്നതാണു കീഴ്‌വഴക്കം. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുപോരുന്ന ബി.ജെ.പി ഭരണകൂടത്തില്‍നിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.

പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ പലവിധ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും എടുത്തവരാണു ബി.ജെ.പി ഭരണകൂടം. പാര്‍ലമെന്റിനെക്കുറിച്ചു ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി ഏകശിലാഭരണത്തിലേക്കു ശ്രദ്ധ കൊണ്ടുവരാനുള്ള തന്ത്രംകൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ടാകണം. ജനപ്രതിനിധികളെയും മന്ത്രിമാരെയും പോലും വിശ്വാസത്തിലെടുക്കാത്ത ഭരണകൂടത്തില്‍നിന്നു ജനാധിപത്യ മര്യാദ പ്രതീക്ഷിക്കാനാവില്ല. നോട്ട് റദ്ദാക്കുന്ന വിവരം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അറിവുണ്ടായിരുന്നോയെന്ന ചോദ്യത്തിനു വിവരാവകാശ കമ്മിഷന്‍ മറുപടി നല്‍കാതിരുന്നതും ഇതിന്റെ ഭാഗമാണ്.

പ്രധാനമന്ത്രിയും ബി.ജെ.പി ഭരണകൂടവും കേരളത്തോട് അനുവര്‍ത്തിക്കുന്ന നയം ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. സംസ്ഥാനം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. നേതൃത്വം നല്‍കുന്നത് സി.പി.എമ്മും. സംസ്ഥാനം ഇടതു പക്ഷം ഭരിക്കണമെന്നത് ജനവിധിയാണ്. അത് മാനിക്കുകയാണു വേണ്ടത്. കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നുവെന്ന വ്യാജവാര്‍ത്ത ദേശീയതലത്തില്‍ പ്രചരിപ്പിച്ച് കലഹത്തിന് ഒരുക്കം കൂട്ടുന്ന ബി.ജെ.പി ഫെഡറലിസത്തിനും ജനാധിപത്യത്തിനുമെതിരേ ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ പ്രതിയോഗികളില്‍ അഗ്രസ്ഥാനത്താണ് സി.പി.എം എന്നത് വസ്തുതയാണ്.

കണ്ണൂരിലെ സി.പി.എം-ബി.ജെ.പി സംഘട്ടനങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്റെ പേരില്‍ ദേശവ്യാപക പ്രചാരണം അഴിച്ചുവിട്ടു മുഖ്യമന്ത്രിക്കെതിരേ നീക്കം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് പ്രാദേശിക നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് പറയാന്‍ സാധിച്ചത് ബി.ജെ.പി അഴിച്ചുവിട്ട പ്രചാരണത്തിന്റെ ഫലമായിട്ടാണ്. തൊട്ടു പിന്നാലെ തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാജാസിങ് 19ന് ഹൈദരാബാദില്‍ സി.പി.എം യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്താല്‍ തടയുമെന്ന ഭീഷണിയും മുഴക്കിയിരിക്കുന്നു.

ഇതൊന്നും യാദൃച്ഛികമല്ല. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും ഇത്തരം പ്രസ്താവന നേതാക്കള്‍ക്ക് ഊര്‍ജം പകരും വിധം മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ഇതിന്റെയെല്ലാം ബാക്കിപത്രമല്ലേ കേരളത്തിലെ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരിയും വെള്ളവും ചോദിക്കുന്നത് സി.പി.എം സെക്രട്ടറിയല്ല. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമായിരുന്നു. രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തുന്നത്. ഭരണഘടനാപരമായ പരിരക്ഷ തകര്‍ക്കുന്ന നടപടികളില്‍നിന്ന് ഇനിയെങ്കിലും പ്രധാനമന്ത്രിയും ബി.ജെ.പി സര്‍ക്കാരും മാറണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  13 minutes ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  19 minutes ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  26 minutes ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  35 minutes ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  an hour ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  2 hours ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  2 hours ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  2 hours ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 hours ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  3 hours ago