കുറ്റ്യാടി-തൊട്ടില്‍പ്പാലം മേഖലകളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു
തൊട്ടില്‍പ്പാലം: കുറ്റ്യാടി-തൊട്ടില്‍പ്പാലം മേഖലകളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. തൊട്ടില്‍പ്പാലം വൈദ്യുതി ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിനും കുറ്റ്യാടി 110 കെ.വി സബ്ബ് സ്റ്റേഷന്‍ പരിധിയിലുമാണ് വൈദ്യുതി മുടക്കം പതിവാകുന്നത്.
റമദാന്‍ മാസമായതിനാന്‍ നോമ്പുതുറ സമയത്തേയും പുലര്‍ച്ച സമയത്തേയും വൈദ്യുതി മുടക്കം മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ടണ്ട്.
വൈദ്യുതി മുടക്കത്തന് ശേഷം വര്‍ധിച്ച വോള്‍ട്ടേജ് പ്രവഹിക്കുന്നതിനാല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതും പതിവാണ്.
മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും മറ്റുമാണ് വൈദ്യുതി മുടക്കമുണ്ടണ്ടാകുന്നത്. അതേസമയം എട്ടുമണിക്കൂറോളം ജോലി ചെയ്യേണ്ടണ്ട കെ.എസ്.ഇ.ബി ജീവനക്കാള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധിക ജോലി ചെയ്താണ് മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. കുറ്റ്യാടി സബ്ബ് സ്റ്റേഷനിലേക്കെത്തുന്ന വൈദ്യുതി ആള്‍താമസം കുറഞ്ഞ പ്രദേശത്തുകൂടിയായതിനാല്‍ വൈദ്യുതി ലൈനില്‍ എന്തെങ്കിലും തകരാറു പറ്റിയാല്‍ ഓഫിസില്‍ വിവരമറിയാത്തതും വൈദ്യുതി മുടക്കത്തിന് കാരണമായി ജീവനക്കാര്‍ പറയുന്നു.
തകരാറുള്ള ഭാഗത്തേക്ക് പെട്ടെന്ന് എത്താനായി കുറ്റ്യാടി, തൊട്ടില്‍പ്പാലം ഓഫിസുകള്‍ക്ക് സ്വന്തമായി വാഹനമില്ലാത്തതും പ്രശനം സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ മഴക്കാലത്തിനു മുന്‍പെ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള മരച്ചില്ലകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാത്തതാണ് തുടര്‍ച്ചയായി വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. കെ.എസ്.ഇ.ബി ഓഫിസിലെ ലാന്‍ഡ്‌ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കുന്നുണ്ടെണ്ടന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."