ഒടുവില്‍ വിപ്ലവനായകന്‍ പഷിന്‍യാന്‍ അര്‍മീനിയന്‍ പ്രധാനമന്ത്രി
യെരാവന്‍: അര്‍മീനിയയില്‍ ഒടുവില്‍ ജനകീയ പ്രക്ഷോഭം വിജയം കണ്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് നിക്കോള്‍ പഷിന്‍യാനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
സര്‍ക്കാരിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ ആഴ്ചകളായി അര്‍മീനിയന്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി സെര്‍സ് സര്‍ക്‌സിയാന് രാജിവച്ച് ഒഴിയേണ്ടി വന്നിരുന്നു. വെല്‍വെറ്റ് വിപ്ലവം എന്ന പേരില്‍ ഈ ജനകീയ പ്രക്ഷോഭം വിളിക്കപ്പെടുന്നുണ്ട്.
ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 59 പേര്‍ സിവില്‍ കോണ്‍ട്രാക്ട് പാര്‍ട്ടി അംഗമായ പഷിന്‍യാനെ പിന്തുണച്ചു. 42 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളും പഷിന്‍യാന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പഷിന്‍യാനിനെ അഭിനന്ദിച്ചു. അതേസമയം, മുന്‍ സോവിയറ്റ് രാജ്യമായ അര്‍മീനിയയിലെ അധികാരമാറ്റം ഭീതിയോടെയാണ് റഷ്യ കാണുന്നത്. അര്‍മീനിയയില്‍ റഷ്യക്ക് സൈനിക താവളമുണ്ട്. രാജ്യത്തിനു മേലുള്ള സ്വാധീനം നഷ്ടപ്പെടുമോയെന്നാണ് റഷ്യയുടെ ഭയം. എന്നാല്‍, റഷ്യയുമായുള്ള ബന്ധം തുടരുമെന്ന് പഷിന്‍യാന്‍ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ തലസ്ഥാനമായ യെരവാനിലെ റിപബ്ലിക് സ്‌ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ പഷിന്‍യാന്‍ അഭിസംബോധന ചെയ്തു. 1975ലാണ് നികോള്‍ പഷിന്‍യാന്‍ ജനിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ നിരവധി തവണ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.
ഇറാന്‍, തുര്‍ക്കി, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവയ്ക്കിടയിലുള്ള പര്‍വതമേഖലയായ രാജ്യമാണ് അര്‍മീനിയ. 30 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."