HOME
DETAILS

റിമാന്‍ഡ് പ്രതി മെഡി. കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു

  
backup
May 09, 2018 | 6:47 PM

%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3

 

കൊട്ടാരക്കര(കൊല്ലം): ഡ്രൈ ഡേയില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് എക്‌സൈസ് സംഘം പിടികൂടി റിമാന്‍ഡ് ചെയ്തിരുന്ന പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വല്ലം മനുഭവനില്‍ മനോഹരന്‍-ഉഷാകുമാരി ദമ്പതികളുടെ മകന്‍ മനു(30) ആണ് മരിച്ചത്. മരണവിവരം ഇന്നലെ പുലര്‍ച്ചെയാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ഒന്നിന് രാവിലെ ഏഴോടെയായിരുന്നു വല്ലത്ത് നിന്നും ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചിരുന്നു. അവിടെ നിന്നും രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. അവിടെ വച്ച് അവശനായ മനുവിനെ ജയില്‍ അധികൃതരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ദിവസം ചികിത്സ തുടര്‍ന്നെങ്കിലും ചൊവാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് മനുവിനെ പിടികൂടിയ എക്‌സൈസ് സംഘം ഇയാളെ ക്രൂരമായി മര്‍ദിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മജിസ്‌ട്രേറ്റിന്റെയും തഹസില്‍ദാറിന്റെയും സാന്നിധ്യത്തിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു മനു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ആരാധകർ! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  2 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  2 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  2 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  2 days ago
No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  2 days ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  2 days ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  2 days ago