HOME
DETAILS

ഇവിടെ കലാം ജീവിക്കുന്നു, ഓര്‍മച്ചിത്രങ്ങളായ്

  
backup
May 12 2018 | 21:05 PM

travalogue-kalam-memory-in-dhanushkodi

എ.പി.ജെ അബ്ദുല്‍ കലാമിന്റെ സമാധിസ്ഥലം ആദ്യം കാണാന്‍ പോയപ്പോള്‍ വല്ലാത്തൊരു നൊമ്പരമായിരുന്നു. കലാം മരണപ്പെട്ട് ആദ്യ വര്‍ഷം കഴിഞ്ഞുള്ള ആ യാത്രയില്‍ വെള്ള മണല്‍പ്പരപ്പില്‍ അനാഥമെന്നു തോന്നിപ്പിക്കുന്ന ഒരു ശവകുടീരമാണു കണ്ടത്. കമ്പിവേലിയിട്ടു തിരിച്ച ആ സമാധിസ്ഥലത്തു വിശ്രമിക്കാനാരു ഇരിപ്പിടമോ വെയില്‍ കായാനൊരു മേല്‍ക്കൂരയോ ഇല്ലായിരുന്നു. മണല്‍പ്പരപ്പിലെവിടെയോ ചിതറിത്തെറിച്ച ഓര്‍മകള്‍ മാത്രമായിരുന്നു അന്നു രാജ്യം കണ്ട മികച്ച രാഷ്ട്രപതികളില്‍ ഒരാളും മിസൈല്‍ സാങ്കേതിക വിദഗ്ധനുമായ എ.പി.ജെ അബ്ദുല്‍ കലാം. രണ്ടാമതൊരിക്കല്‍ കൂടി ആ തീരം സന്ദര്‍ശിക്കണമെന്നു തോന്നിയത് രാജ്യം കലാമിനെ ആദരിച്ച് അദ്ദേഹത്തിന്റെ ശവകുടീരം മ്യൂസിയമാക്കി മാറ്റിയെന്നറിഞ്ഞപ്പോഴാണ്.


കലാമിന്റെ സമാധി തീരത്തുകൂടെ ഇത്തവണ കുറേ നടന്നു. നല്ല വെയിലുള്ള ഒരു പകലായിരുന്നു അത്. സമാധിസ്ഥലത്തിപ്പോള്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള ഡോ. കലാം സ്മൃതി ഇന്റര്‍നാഷനല്‍ സയന്‍സ് ആന്‍ഡ് സ്‌പെയ്‌സ് എന്നൊരു മ്യൂസിയമാണുള്ളത്. മാസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മനോഹരമായൊരു കെട്ടിടം. ഖുബ്ബകളും പൂക്കളും വെള്ളാരം കല്ലുകളും പാകിയൊരു കൊട്ടാരം. അലങ്കാരപ്പണികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. വെള്ളാരം കല്ലുകളും പുല്ലുവളര്‍ത്തിയ നിലവും ചേര്‍ത്തു വര്‍ണവിളക്കുകള്‍ ഒരുക്കുകയാണ് ഒരുകൂട്ടം തൊഴിലാളികള്‍.


ധനുഷ്‌കോടിയില്‍ പോയി തിരികെവരുന്ന വഴിക്കാണു സമാധിയില്‍ കയറിയത്. കലാമിന്റെ ജീവിതത്തെ ഒന്നുകൂടി ഉള്ളിലേക്ക് ആവാഹിക്കാന്‍ പ്രേരണയായി ആ സന്ദര്‍ശനം. 2016ല്‍ ഞങ്ങളവിടെ ചെന്നപ്പോള്‍ രണ്ടേക്കര്‍ സ്ഥലത്ത് ഒഴിഞ്ഞ വെറുമൊരു ഖബര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു സൂചനാബോര്‍ഡ് പോലുമില്ലാതെ വഴിവക്കില്‍ അനാഥമെന്നു തോന്നിപ്പിക്കുന്നൊരു ശവകുടീരം. രാജ്യം ഇവരെ ഒരു സ്മൃതിമണ്ഡപമൊരുക്കി ആദരിക്കേണ്ടതാണെന്ന് അന്നേ മനസില്‍ തോന്നിയിരുന്നു. പിന്നീടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നു മാധ്യമവാര്‍ത്തകളില്‍ നിന്നറിഞ്ഞത്.

 

[caption id="attachment_532657" align="alignleft" width="463"] ഇന്നിവിടെ 15 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച മനോഹരമായൊരു മ്യൂസിയത്തിനുള്ളിലാണ് ആ ഖബറിടമുള്ളത്.[/caption]

പ്രതിരോധ ഗവേഷണ വികസന സംഘടനയാണു കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. കലാം വീണ വായിക്കുന്ന, തടിയില്‍ നിര്‍മിച്ച ശില്‍പ്പമുണ്ട് കടന്നുചെല്ലുന്നിടത്ത്. മനോഹരമായ ആ ശില്‍പമാണു സന്ദര്‍ശകരെ ആദ്യം സ്വീകരിക്കുക. നമ്മുടെ ആഗമനത്തെ ആ കുറിയ മനുഷ്യന്‍ സംഗീതത്താല്‍ സ്വീകരിക്കുകയാണെന്നു തോന്നും.


ഉള്ളിലേക്ക് പ്രവേശിച്ചാല്‍ ആദ്യം കാണുക തന്റെ ഓഫിസില്‍ കലാം ഇരിക്കുന്നതാണ്. കലാമിന്റെ ഓഫിസ് എങ്ങനെ ആയിരുന്നോ അതിന്റെയൊരു കാര്‍ബണ്‍ പതിപ്പു തന്നെയാണത്. ലാളിത്യം നിറഞ്ഞൊരു മനുഷ്യന്‍ നമ്മെ നോക്കി മന്ദഹസിക്കുന്നതായി തോന്നും അതു കണ്ടാല്‍. ലോകനേതാക്കള്‍ക്കൊപ്പം കലാം നില്‍ക്കുന്നതിന്റെ ശില്‍പങ്ങളും അകത്തു കാണാം. കലാമിന്റെ വിവിധ കാലഘട്ടങ്ങള്‍ ഫോട്ടോകളും പെയിന്റിങ്ങുകളുമായി ചുമരില്‍ മനോഹരമായി പതിച്ചിരിക്കുന്നു. 2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായിരുന്ന കലാമിന്റെ 900 പെയിന്റിങ്ങുകളും 200 അത്യപൂര്‍വ ചിത്രങ്ങളുമാണ് മ്യൂസിയത്തില്‍ ജീവന്‍ തുടിക്കും പോല്‍ സ്ഥാപിച്ചിട്ടുള്ളത്. മരിച്ചുവീഴുമ്പോള്‍ കലാം ധരിച്ചിരുന്ന വസ്ത്രങ്ങള്‍, നിസ്‌കാരത്തിന് ഉപയോഗിച്ചിരുന്ന മുസല്ല, ലാപ്‌ടോപ്പ്, പ്രസംഗിക്കാന്‍ കുറിച്ചിട്ട നോട്ട്ബുക്ക്, ചെരിപ്പ്, ഷൂ, ഭാരതരത്‌നം പോലുള്ള അവാര്‍ഡുകള്‍ തുടങ്ങി എല്ലാം മ്യൂസിയത്തിലുണ്ട്. വളരെ കലാപരമായി തന്നെ എല്ലാം ഡിസൈന്‍ ചെയ്തുവച്ചിരിക്കുന്നു. ജീവിതത്തില്‍ കലാം കടന്നുപോയ നിമിഷങ്ങളുടെ നിശ്ചലചിത്രങ്ങള്‍ തൊട്ടുമുന്നില്‍ നിന്നു നമ്മോടു സംസാരിക്കുന്ന പോലെ തോന്നും. ഫോട്ടോയെടുക്കുന്നത് കര്‍ശനമായി നിരോധിച്ചതിനാല്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല.

മ്യൂസിയത്തിന്റെ കവാടം ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന്റെയും പിന്‍ഭാഗം രാഷ്ട്രപതിഭവന്റെയും മാതൃകയിലാണു നിര്‍മിച്ചിരിക്കുന്നത്. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച റോക്കറ്റുകളുടെയും മിസൈലുകളുടെയും പകര്‍പ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഉയരത്തിലവ മുകളിലേക്കു പറക്കാനെന്ന വണ്ണം നില്‍ക്കുന്നതു കാണുമ്പോള്‍ കലാമിന്റെ നിശബ്ദസാന്നിധ്യം നമുക്ക് അനുഭവപ്പെടും. സന്ദര്‍ശകര്‍ക്ക് തുമ്പ റോക്കറ്റ് വിക്ഷേപണത്തില്‍ കയറിയ പ്രതീതിയാണ് അതുളവാക്കുക. മ്യൂസിയത്തിനു പുറത്ത് ആകാശത്തേക്കു കുതിച്ചുപൊങ്ങാനിരിക്കുന്ന റോക്കറ്റ് മാതൃകകള്‍ക്കുമുന്നില്‍ സഞ്ചാരികള്‍ സെല്‍ഫിയെടുക്കുന്നതിന്റെ തിരക്കാണ്. അകത്തു നിരോധിച്ച ഫോട്ടോഗ്രാഫിക്ക് പുറത്ത് നിരോധനമില്ലാത്തതിനാല്‍ പരമാവധി ഫോട്ടോകള്‍ പകര്‍ത്തുന്നുണ്ട് സഞ്ചാരികള്‍. കലാമിന്റെ ഖബറിടത്തില്‍ ഒരു ഫാതിഹ(ഖുര്‍ആനിലെ ഫാതിഹ അധ്യായം) സമ്മാനമായി നല്‍കി. കൈയില്‍ തോക്കുമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അവിടെ കാവലുണ്ട്. നല്‍കുന്നതില്‍ വച്ചേറ്റവും നല്ല സമ്മാനം ഫാതിഹയാണെന്ന് ഒരു സൂഫി ഗുരു പറഞ്ഞിരുന്നു. മുന്‍പ് വെയിലില്‍ വാടിയ പനിനീര്‍ പൂക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന കലാമിന്റെ സമാധിസ്ഥലമിന്ന് എ.സി തണുപ്പില്‍ പച്ചപ്പട്ടാല്‍ പൂക്കള്‍ ചേര്‍ത്തുവച്ചു നമ്മിലേക്കു ചേര്‍ന്നിരിക്കും പോലെ.


മ്യൂസിയം അവസാനിക്കുന്നിടത്ത് കലാമിന്റെ അന്ത്യനിമിഷങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രസംഗിക്കുമ്പോള്‍ പൊടുന്നനെ വീണു മരണത്തിലേക്കു നടന്നുപോയ കാഴ്ചകള്‍ ശില്‍പങ്ങളാക്കി വച്ചിരിക്കുന്നു. ശില്‍പങ്ങളാണെങ്കിലും ആ കാഴ്ചകള്‍ക്കു വല്ലാത്തൊരു തുടിപ്പുണ്ട്. ഓരോ ഭാരതീയന്റെയും കണ്ണു നിറഞ്ഞുപോകും ആ കാഴ്ച കാണുമ്പോള്‍. ഞങ്ങളവിടെയെത്തുമ്പോള്‍ നിറയെ സന്ദര്‍ശകരുണ്ടായിരുന്നു. എല്ലാവരും പുറത്തിറങ്ങിയും ഫോട്ടോയെടുക്കുന്ന തിരക്കിലാണ്.


ഞങ്ങള്‍ തിരികെ നടന്നു. പിന്നെയും മുന്നോട്ടു നടന്ന് ആ കാഴ്ചകളിലേക്കു വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി. രാജ്യത്തിന്റെ അഭിമാനമായ ആ മഹാമനുഷ്യന്റെ ജീവിതം കോടിക്കണക്കിനു ജനങ്ങള്‍ക്കു പ്രചോദനവും അറിവുമായ പോലെ മരണശേഷം അദ്ദേഹത്തിന്റെ സ്മാരകകേന്ദ്രവും പുതിയ അറിവുകളും പ്രചോദനങ്ങളും പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്നു.




 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

Kerala
  •  2 days ago
No Image

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

National
  •  2 days ago
No Image

ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത; തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജെ കുര്യന്‍

Kerala
  •  2 days ago
No Image

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

Kerala
  •  2 days ago
No Image

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം,   വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ​ഗുരുതരം 

Kerala
  •  2 days ago
No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  2 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  2 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  2 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  2 days ago