HOME
DETAILS
MAL
ലൈഫ് മിഷന്: 4,000 കോടി വായ്പയെടുക്കാന്‍ അനുമതി
backup
May 16 2018 | 21:05 PM
തിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂര്‍ണ ഭവന പദ്ധതിക്കായി ഹഡ്കോയില്‍നിന്ന് 4,000 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്കി. കെ.യു.ആര്.ഡി.എഫ്.സി മുഖേനയാണ് വായ്പയെടുക്കുന്നത്.
ആര്‍ദ്രം പദ്ധതിക്കുവേണ്ടി 17 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ 24 തസ്തികകള്‍ സൃഷ്ടിക്കും. സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി പൊലിസ് വകുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാര്‍ഥികള്‍ നല്‍കേണ്ട ബോണ്ട് തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കും. നിലവിലെ വ്യവസ്ഥകള്‍ ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."