HOME
DETAILS

ബി.ജെ.പിയുടെ പേര് ബ്രിട്ടീഷ് ജനതാ പാര്‍ട്ടിയെന്നാക്കണം: ഹസന്‍

  
backup
May 27 2018 | 01:05 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 


തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നടത്തുന്ന ബി.ജെ.പിയുടെ പേര് ബ്രിട്ടീഷ് ജനതാ പാര്‍ട്ടിയെന്നാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരുടെ പ്രേതബാധയേറ്റപോലെയാണ് മോദിയുടെ ഭരണം. നാലുവര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങളാണ് സമ്മാനിച്ചത്. അച്ഛാദിന്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്. ഇന്ധവില വര്‍ധനവിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ കോടികള്‍ കൊയ്യുന്നു. നികുതിയുടെ പേരില്‍ കൊള്ള നടത്തുന്നു.
ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുന്നു. ഫാസിസ്റ്റ് ഭരണശൈലിയാണ് മോദിയുടേത്. സംഘ്പരിവാര്‍ ഭക്ഷണത്തിന്റെ പേരില്‍ ആളെ കൊല്ലുകയും ദലിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, പാലോട് രവി, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പി.എ സലീം, മണക്കാട് സുരേഷ്, നെയ്യാറ്റിന്‍കര സനല്‍, ചെയര്‍മാന്‍ സോളമന്‍ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലകളില്‍ ഡി.സി.സികളുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
നിപാ വൈറസ് ബാധ കണക്കിലെടുത്ത്് കോഴിക്കോട്ടും മലപ്പുറത്തും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലും പ്രതിഷേധകൂട്ടായ്മ നടന്നില്ല. വയനാട്ടില്‍ മെയ് 29ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago