പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ പിഴക് പാലത്തില്‍ വീണ്ടും വാഹനാപകടം
രാമപുരം: പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ പിഴക് പാലത്തില്‍ ആംബുലന്‍സും കാറും ഇന്നലെ വൈകിട്ട് 4.30 ന് കൂട്ടിയിടിച്ച് വാഹ്നനാപകടമുണ്ടായി.
മൂന്നാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്ന ഹരിത എന്ന ആ ബുംലന്സ് ആണ് പിഴക് പാലത്തില്‍ വച്ച് അപകടത്തില്‍ പെട്ടത്. പാലായില്‍ നിന്ന് കുറിഞ്ഞിക്ക് പോവുകയായിരുന്ന കാറില്‍ ആബുംലന്‍സിന് സൈഡ് കൊടുക്കുമ്പോള്‍ തെന്നിമാറി കാറിന്റെ സൈഡില്‍ ഇടിച്ച് വട്ടം കറങ്ങി 15 മീറ്റര്‍ അകലെ കിടന്ന റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷം തൊട്ടടുത്ത വീടിന്റെ മതിലില്‍ ആംബിലന്സിന്റെ പുറകുവശം ഇടിച്ച് നില് ക്കുകയായിരുന്നു. പാര്‍ക്കു ചെയ്തിരുന്ന കാറിലുള്ളവര്‍ അടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ വേണ്ടി പോയിരിക്കുകയായിരുന്നു. ചാറ്റല്‍ മഴ പെയ്തു കൊണ്ടിരുന്നതിനാല്‍ പാലം ജംഗ്ഷനില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി .വാര്‍ഡ് മെംബര്‍ ഷിലു കൊടൂരിന്റെ നേതൃത്വത്തില്‍ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തൊടുപുഴയില്‍ നിന്നും മറ്റൊരു ഐ.സി.യു ഉള്ള ആബുംലന്‍സ് ഉടന്‍ എത്തിച്ച് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആബുംലന്സിലും മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് പരിക്ക് കൂടാതെ രക്ഷപെട്ടു.
ആറുമാസം മുന്‍പ് ഇതേപോലെ തന്നെ പിക് അപ് വാന്‍ ഇടിച്ച് പിഴക് സ്വദേശിയായ കുഞ്ഞേപ്പ് വടക്കേക്കര ഇതേ സ്ഥലത്ത് വച്ച് മരണമടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."