പൊലിസ് എല്ലാം അറിഞ്ഞു; അന്വേഷണം അട്ടിമറിച്ചത് എസ്‌ഐ ബിജു
കോട്ടയം: കെവിന്‍ വധക്കേസില്‍ പൊലിസിന് എല്ലാം മുന്‍പേ അറിവുണ്ടായിരുന്നെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. ഗാന്ധിനഗര്‍ എസ്‌ഐ ബിജു സംഭവം മൂടിവച്ചെന്നും അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
കെവിനിനെ തട്ടിക്കൊണ്ടു പോയ ഉടന്‍ തന്നെ പൊലിസ് അറിഞ്ഞിരുന്നു. എന്നാല്‍ എഎസ്‌ഐ സണ്ണിമോന്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചു. ഗൗരവം മനസിലാക്കാതെ സംഭവം കുടുംബ പ്രശ്‌നമാക്കി മാറ്റി.
ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കുതന്നെ എസ്‌ഐ ബിജു സംഭവം അറിഞ്ഞു. പ്രതികളുമായി ബിജു സംസാരിക്കുകയും ചെയ്തു. മൂന്നു തവണ ഇവര്‍ സംസാരിച്ചു. ഇതില്‍ രണ്ടു തവണ ബിജു അങ്ങോട്ടു വിളിക്കുകയായിരുന്നു.
സംഭവത്തില്‍ എസ്‌ഐയെയും എഎസ്‌ഐയെയും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് കോട്ടയം ഡിവൈ.എസ്.പിക്കു ക്ലീന്‍ ചിറ്റ് നല്‍കുന്നുമുണ്ട്.
കെവിനെ തട്ടിക്കൊണ്ടുപോയ സാനു ചാക്കോയും ഗാന്ധിനഗര്‍ സ്‌റ്റേനിലെ പൊലിസ് ഓഫിസറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സാനു പൊലിസ് ഓഫിസറോട് സംസാരിക്കുന്നത്.
തങ്ങളുടെ കൈയലില്‍നിന്നു കെവിന്‍ രക്ഷപ്പെട്ടകാര്യം പൊലിസിനോട് സാനു പറയുന്നുണ്ട്. ചെയ്തതു തെറ്റാണെന്നും കെവിന്റെ കൂടെയുള്ള അനീഷിനെ സുരക്ഷിതമായി പൊലിസിന്റെ കൈയില്‍ എത്തിക്കാമെന്നും ഫോണ്‍ സംഭാഷണത്തില്‍ സോനു പറയുന്നുണ്ട്. അനീഷിന്റെ വീട്ടില്‍ നശിപ്പിച്ച സാധനങ്ങളുടെ നഷ്ടപരിഹാരം കൊടുക്കാമെന്നും തനിക്കു സഹോദരിയെ തിരിച്ചു തരണമെന്നും സാനു പോലിസിനോടു പറയുന്നുണ്ട്.
അതേസമയം കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ കോട്ടയത്തെത്തിച്ചു. സാനു ചാക്കോ, പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ ഇന്നു പുലര്‍ച്ചയോടെയാണ് കോട്ടയത്തെത്തിച്ചത്.
പ്രതികളെ എജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."