HOME
DETAILS
MAL
നെയ്തല്ലൂരിലെ ആര്.എസ്.എസ് അക്രമം അന്‍പതോളം പേര്‍ക്കെതിരേ കേസ്; അഞ്ചുപേര്‍ കസ്റ്റഡിയില്‍
backup
March 28 2017 | 20:03 PM
പൊന്നാനി: നഗരസഭാ പരിധിയില്‍പെട്ട നെയ്തല്ലൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അന്‍പതോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. 25 ഓളം ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ടു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഏഴോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തു.
സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പൊന്നാനി സി.ഐ ക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആര്.എസ്.എസ് ആക്രമണത്തെ ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."