HOME
DETAILS
MAL
മെഡിക്കല്‍ ഉപകരണങ്ങളുടെ അടിയന്തര ഇറക്കുമതിക്ക് ഇന്ത്യ
backup
March 27 2020 | 20:03 PM
ന്യൂഡല്‍ഹി: കൊവിഡ് ബാധയെ നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കനത്ത കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ ചൈന, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ നിന്ന് അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ.
വെന്റിലേറ്ററുകള്‍, എന്‍-95 മാസ്കുകള്‍ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യ നല്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് രാജ്യത്തേക്ക് സാമഗ്രികള്‍ നല്കാന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രാദേശികമായി മാസ്കുകള്‍ തയാറാക്കാനാവുമോയെന്നായിരുന്നു ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രാലയം നോക്കിയിരുന്നത്. വൈറസ് പടര്‍ന്നുപിടിച്ചതോടെ ഇതു മതിയാവാത്ത സാഹചര്യമുണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് ചൈനയില്‍ നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ നല്കാന് ഇരുരാജ്യങ്ങളും തയാറായ പശ്ചാത്തലത്തില്‍ ഇറക്കുമതി വേഗത്തിലാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."