HOME
DETAILS

ഏഴാം ഖത്തര്‍ മലയാളി സമ്മേളനം നവംബറില്‍

  
backup
March 30, 2017 | 11:53 AM

%e0%b4%8f%e0%b4%b4%e0%b4%be%e0%b4%82-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae

ദോഹ: ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ഈ വര്‍ഷം നവംബറില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഖത്തറിലെ പ്രമുഖ മലയാളി സംഘടനകളും പൗരപ്രമുഖരും ചേര്‍ന്ന് 1999ലാണ് മലയാളി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ആറു സമ്മേളനങ്ങളിലായി ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖരുമാണ് അതിഥികളായി എത്തിയത്. നവംബറില്‍ നടക്കുന്ന ഏഴാമത് സമ്മേളനത്തിലും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കി. മുഖ്യരക്ഷാധികാരിയായി കെ മുഹമ്മദ് ഈസയും ഉപദേശകസമിതി ചെയര്‍മാനായി മുഹമ്മദുണ്ണി ഒളകരയും തെരഞ്ഞെടുക്കപ്പെട്ടു. എസ് എ എം ബഷീര്‍, കെ കെ ശങ്കരന്‍, സി വി റപ്പായി, കെ അബ്ദുല്‍ കരീം, വി എസ് നാരായണന്‍, അബൂബക്കര്‍ മാടപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളും പി കെ അബ്ദുല്ല, കെ എം വര്‍ഗീസ്, ഷറഫ് ഹമീദ്, അഡ്വ. നിസാര്‍ കോച്ചേരി, അബൂബക്കര്‍ (അല്‍ മുഫ്ത), എം പി ശാഫി ഹാജി, ഡേവിസ് എടക്കുളത്തൂര്‍, മണികണ്ഠന്‍, കെ വി അബ്ദുല്ലക്കുട്ടി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളുമാണ്.

മാരിയറ്റ് ഹോട്ടലില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ എന്‍ കെ എം അക്ബര്‍ ഖാസിം അധ്യക്ഷനായിരുന്നു. കെ മുഹമ്മദ് ഈസ, മുഹമ്മദുണ്ണി ഒളകര, ഡേവിസ് എടക്കുളത്തൂര്‍, പി കെ അബ്ദുല്ല, കെ സൈനുല്‍ ആബിദീന്‍, അബ്ദുന്നാസര്‍ നാച്ചി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ എന്‍ സുലൈമാന്‍ മദനി, ഹുസൈന്‍ മുഹമ്മദ് യു, എം ടി അബ്ദുസ്സമദ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി; ഇക്കാര്യം അറിയാതെ അപേക്ഷിക്കരുത് 

justin
  •  10 days ago
No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ഡിസംബർ ഒന്ന് മുതൽ ട്രക്കുകൾക്ക് പ്രവേശനമില്ല; ബദൽ പാതകൾ പ്രഖ്യാപിച്ചു

uae
  •  10 days ago
No Image

പുകയില കടത്ത്: ഇന്ത്യൻ യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ; പിടിച്ചെടുത്തത് 16 കിലോ നിരോധിത പുകയില

latest
  •  10 days ago
No Image

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്

Kerala
  •  10 days ago
No Image

ചരിത്രം കുറിച്ച് ദുബൈ ബജറ്റ്; എക്കാലത്തെയും വലിയ ബജറ്റിന് ഷെയ്ഖ് മുഹമ്മദിന്റെ പച്ചക്കൊടി

uae
  •  10 days ago
No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  10 days ago
No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  10 days ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  10 days ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  10 days ago