HOME
DETAILS

കൊവിഡ്-19: സഊദിയിൽ മൂന്ന് വിദേശികൾ ഉൾപ്പെടെ അഞ്ചു മരണം, 165 വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു

  
backup
April 02, 2020 | 1:17 PM

saudi-corona-updation-5-death-3-expatriates

 

     റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിച്ച് അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണസംഖ്യ 21 ആയി ഉയർന്നു. ഇന്ന് പുതുതായി 165  കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മരണപ്പെട്ടവരിൽ മൂന്ന് പേർ വിദേശികളാണ്. മദീനയില്‍ രണ്ടു വിദേശികളും ഒരു സ്വദേശിയും ദമാമില്‍ ഒരു വിദേശിയും ഖമീസ് മുശൈത്തില്‍ ഒരു സ്വദേശിയുമാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 21 ഉം രോഗം ബാധിച്ചവരുടെ എണ്ണം 1885 മായി ഉയര്‍ന്നു. ഇന്ന് 64 പേര്‍ക്ക് ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 428 ആയി ഉയർന്നിട്ടുണ്ട്. 

       വിദേശത്ത് നിന്നെത്തിയ  2 പേര്‍ക്കും സാമൂഹിക സമ്പര്‍ക്കം വഴി 163 പേര്‍ക്കുമാണ് പുതുതായി സ്ഥിരീകരിച്ചത്. മക്ക 48, മദീന 46, ജിദ്ദ 30, ഖഫ്ജി 9, റിയാദ് 9, ഖമീസ് മുശൈത്ത് 6, ഖത്തീഫ് 6, ദമാം 4, ദഹ്‌റാന്‍ 4, അബഹ് 2, റാസുതന്നൂറ, ബീശ, അഹദ്‌റുഫൈദ 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകൾ. നിലവിൽ മക്കയിലാണ് മറ്റെല്ലാ പ്രവിശ്യകളേക്കാളും രോഗികള്‍ കൂടുതലുള്ളത്. മൊത്തം 725  പേര്‍ക്കാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. റിയാദിൽ 626 വൈറസ് ബാധിതരുമുണ്ട്.  

      അതേസമയം, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  2 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  2 days ago
No Image

റൗദ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  2 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  2 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  2 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  2 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  2 days ago