HOME
DETAILS
MAL
മകന്‍, മകള്‍, മരുമകള്‍, പേരക്കിടാങ്ങള്‍; നഷ്ടങ്ങളുമായി ഒരു മാതാവ്
backup
June 06 2018 | 09:06 AM
നിലമ്പൂര്‍: ആയിശയെന്ന മാതൃഹൃദയം വിങ്ങുകയാണ്. വാഹനാപകടത്തില്‍ ഈ ഉമ്മയ്ക്കു നഷ്ടമായത് മകനും മകളും മരുമകളും മൂന്നു പേരമക്കളുമാണ്. അപകടത്തില്‍ പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആയിശയെ സ്ട്രച്ചറില്‍ കിടത്തിയാണ് മൃതദേഹങ്ങള്‍ കാണിക്കാന്‍ കൊണ്ടുവന്നത്.
മരണവിവരം ഇന്നലെ മാത്രമാണ് ഈ ഉമ്മയെ അറിയിച്ചത്. മൃതദേഹങ്ങള്‍ കണ്ട് വൃദ്ധമാതാവ് സ്ട്രച്ചറില്‍ തളര്‍ന്നുവീണു. ആയിശയോടൊപ്പം പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരമകള്‍ മുഹ്‌സിന ഷെറിന്‍ ഇന്നലെ വൈകിട്ടോടെ മരിച്ച വിവരവും ഇവരെ അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."