HOME
DETAILS
MAL
മാലിന്യ സംസ്കരണം: ആശുപത്രികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
backup
June 07 2018 | 18:06 PM
തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് മന്ത്രി കെ.കെ ശൈലജ വിതരണം ചെയ്തു.
മികച്ച പ്രൈമറി ഹെല്‍ത്ത് സെന്ററിനുള്ള അവാര്‍ഡ് ആലപ്പുഴ പുറക്കാട് പി.എച്ച്.സിയും രണ്ടാം സ്ഥാനം കാസര്‍കോട് നര്‍ക്കിലക്കാട് പി.എച്ച്.സിയും മൂന്നാം സ്ഥാനം ആലപ്പുഴ പാണവള്ളി പി.എച്ച്.സിയും കരസ്ഥമാക്കി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഒന്നും രണ്ടും സ്ഥാനത്തേക്ക് ആരേയും തെരഞ്ഞെടുത്തില്ല. കൊല്ലം തൃക്കടവൂര്‍ സി.എച്ച്.സിക്ക് മൂന്നാം സ്ഥാനം നല്കി. താലൂക്ക് ആശുപത്രികള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡ് പാലക്കാട് ഗവ. ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയും ഒന്നാം സ്ഥാനം പത്തനംതിട്ട റാന്നി എം.സി.സി.എം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."