HOME
DETAILS

സംസ്ഥാനത്ത് കരിദിനം കര്‍ഷക പ്രക്ഷോഭം: ഇന്ന് ഭാരത് ബന്ദ്

  
backup
June 09, 2018 | 7:57 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d

 

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ അവസാന ദിനമായ ഇന്ന് ഭാരതബന്ദ്. 12 കര്‍ഷക സംഘടനകളാണ് സമരത്തിലുള്ളത്. ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ സമരത്തിന്റെ സമാപനമായിട്ടാണ് ഇന്ന് ബന്ദ് നടത്തുന്നത്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. കര്‍ഷകസമരത്തിന് പിന്തുണയുമായി ബി.ജെ.പി വിമതനേതാക്കളായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എം.പി, വി.എച്ച്.പി മുന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ എന്നിവരും രംഗത്തെത്തിയിരുന്നു.
കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് സംസ്ഥാനത്ത് ഉണ്ടാകില്ല. പകരം കരിദിനം ആചരിക്കാന്‍ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന ഘടകം തീരുമാനിച്ചു. കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ 105 സ്വതന്ത്ര കര്‍ഷക സംഘടനകളാണ് ഭാരത് ബബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി മഹാസംഘ് ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹകരിക്കാനാകില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തും.
സമര നേതാക്കള്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനം നല്‍കിയിരുന്നു. കര്‍ഷകദ്രോഹ നയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കര്‍ഷക സംഘടനകളുടെ ആവശ്യം പരിഗണിക്കാന്‍ നേതാക്കളെ ചര്‍ച്ചക്കു വിളിക്കണമെന്നുമാണ് പ്രധാന ആവശ്യം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago