HOME
DETAILS

കൊവിഡ്-19 പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം, മരിച്ചതിലേറെയും ഈ മരുന്ന് ഉപയോഗിച്ചവര്‍; ട്രംപിന് തിരിച്ചടി

  
backup
April 22, 2020 | 8:13 AM

world-study-finds-no-benefit-higher-death-rate-in-patients-taking-hydroxychloroquine-for-covid-19-2020

ന്യൂയോര്‍ക്ക്: കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരെ മരുന്ന് ഇറക്കുമതി ചെയ്യിച്ച് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ് പഠന റിപ്പോര്‍ട്ട്.

യു.എസിലെ മെഡിക്കല്‍ വിദ്ഗധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മെഡിക്കല്‍ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കല്‍ വിദഗ്ധരുടെ വെബ്സെറ്റിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതേ സമയം ഇവരുടെ റിപ്പോര്‍ട്ട് ഒരു മെഡിക്കല്‍ ജേണല്‍ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച 97 രോഗികളില്‍ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിക്കാത്ത 158 രോഗികളില്‍ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഹൈഡ്രോക്സി ക്ലോറോക്വിനോ, അല്ലെങ്കില്‍ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിനോ കൊവിഡ് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത് തടയാനാവില്ലെന്നും പഠനത്തില്‍ പറയുന്നു. തിരിക്കാന്‍ സഹായിക്കും എന്ന വാദവും ഇവര്‍ പഠനവിധേയമാക്കി.
ഇഉപയോഗിക്കുന്നത് കൊവിഡ് രോഗികളുടെ മെക്കാനിക്കല്‍ വെന്റിലേഷന്‍ സാധ്യത കുറയ്ക്കുമെന്നും വാദമുണ്ടായിരുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഈ മരുന്ന് ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.


അമേരിക്കയിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയുമാണ് പഠനത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  24 minutes ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  31 minutes ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  an hour ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  an hour ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  an hour ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  3 hours ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  4 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  5 hours ago