പ്ലസ് വണ്‍ പ്രവേശനം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പ്രായോഗികമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വിദ്യാര്‍ഥിക്ക് പോലും പ്ലസ്വണ് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ സീറ്റുകള്‍ കുറവുള്ള സാഹചര്യം പരിശോധിക്കും.
പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന നിലവിലെ അസന്തുലിതാവസ്ഥ പ്രായോഗികമായി പരിശോധിക്കപ്പെടേണ്ടതാണെന്നും. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതു കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്ലസ്ടു സീറ്റ് സംബന്ധിച്ച് ഇപ്പോഴുള്ള വിടവ് എങ്ങനെ കുറക്കാമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."