പ്രവാസി പുനരധിവാസം: ദുരിതാശ്വാസ നിധിയില്‍ നിന്നും തുക നീക്കിവെക്കണം : എസ് കെ എസ് എസ് എഫ്
കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നിരന്തരം സംഭാവനയര്‍പ്പിക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിലേക്ക് ആവശ്യമായ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മടങ്ങി വരുന്നവരില്‍ മഹാഭൂരിപക്ഷവും തൊഴില്‍ നഷ്ടപ്പെട്ടവരായതിനാല്‍ അവര്‍ക്ക് ഫലപ്രദമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. ജീവിതം വഴിമുട്ടി പതിനായിരങ്ങള്‍ ജന്മനാട്ടിലേക്ക് തിരിച്ച് വരുന്നത് ഒരു ദുരന്തമാവാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുക, സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ തുക നീക്കിവെക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."