HOME
DETAILS
MAL
വെള്ളപ്പൊക്കം; തിരുവമ്പാടി ടൗണില്‍ മാത്രം കോടിയില്‍പരം രൂപയുടെ നഷ്ടം
backup
June 19 2018 | 05:06 AM
തിരുവമ്പാടി: താമരശേരി കട്ടിപ്പാറയിലും തിരുവമ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുമുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയതോടെ തിരുവമ്പാടി ടൗണില്‍ മാത്രം ഒരു കോടിയില്‍പരം രുപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ടൗണിലെ 50 ഓളം വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പെരുന്നാളും ഓണം സീസണും മുന്നില്‍ കണ്ട് വലിയ രീതിയില്‍ സ്റ്റോക്കെടുത്തിരുന്ന വ്യാപാരികള്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. ഹൈസ്കൂള്‍ റോഡിന് ഇരുവശവുംചര്ച്ച് റോഡിലുമാണ് വെള്ളം കയറിയത്. തിരുവമ്പാടി െ്രെബറ്റ് മീഡിയയില്‍ മാത്രം 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. വെള്ളം കയറിയ കടകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവണമെങ്കില്‍ ഒരാഴ്ച കൂടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."