HOME
DETAILS

വളാഞ്ചേരിയില്‍ 'സായംപ്രഭ ഭവനം' ഉദ്ഘാടനം 30ന്

  
backup
June 20, 2018 | 7:06 AM

%e0%b4%b5%e0%b4%b3%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%af%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b0



മലപ്പുറം: വയോജന പരിപാലനത്തിനായി സാമൂഹികനീതി വകുപ്പ് ആരംഭിക്കുന്ന 'സായംപ്രഭ ഭവനം' വളാഞ്ചേരി കാവുംപുറത്ത് 30ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഏഴു സായംപ്രഭ ഭവനങ്ങളില്‍ ആദ്യത്തേതാണ് കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് ആരംഭിക്കുന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'പകല്‍ വീടുകള്‍' ആണ് കൂടുതല്‍ സൗകര്യങ്ങളോടെയും സര്‍ക്കാര്‍ സഹായങ്ങളോടെയും സായംപ്രഭ ഭവനങ്ങളായി മാറ്റുന്നത്. 2008 ലാണ് കാവുംപുറത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പകല്‍വീട് ആരംഭിച്ചത്. നിലവില്‍ ദിവസവും ഇരുപതോളം വയോജനങ്ങള്‍ ഇവിടെ ഗുണഭോക്താക്കളായുണ്ട്. സായംപ്രഭാ ഭവനമായി മാറുന്നതോടെ കെയര്‍ ഗിവര്‍മാരുടെ സേവനം, യോഗ, മെഡിറ്റേഷന്‍, കൗണ്‍സലിങ്, വൈദ്യപരിശോധന, വിനോദോപാധികള്‍ എന്നിവ ഒരുക്കും. യോഗ, കൗണ്‍സിലിങ് തുടങ്ങിയവയ്ക്കായി പരിശീലനം സിദ്ധിച്ച ആളുകളെ നിയമിച്ചിട്ടുണ്ടെന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പറഞ്ഞു.
60 പിന്നിട്ടവരാണ് ഗുണഭോക്താക്കള്‍. 'സായം പ്രഭ' ഭവനങ്ങളുടെ നടത്തിപ്പിനായി നിയോഗിക്കുന്ന മാനേജ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. സമപ്രായക്കാരുമായി ഇടപെട്ട് മാനസികോല്ലാസത്തിന് കേന്ദ്രത്തില്‍ അവസരമൊരുക്കും. ശാരീരിക പരിരക്ഷയ്ക്കാവശ്യമായ ആരോഗ്യ പരിശോധന കൃത്യമായ കാലയളവില്‍ നടത്തും. പോഷകാഹാരക്കുറവുള്ളവര്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കും. കേന്ദ്രങ്ങളില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോയെന്നറിയാന്‍ മേല്‍നോട്ട സമിതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  a day ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  a day ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  a day ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  a day ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  a day ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  a day ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  a day ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  a day ago
No Image

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  a day ago