HOME
DETAILS

ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

  
backup
March 07, 2019 | 4:34 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3

കഴക്കൂട്ടം: ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച ശേഷം ഡ്രൈവറെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കഠിനംകുളം മര്യനാട് സ്വദേശികളായ ജോണ്‍ പോള്‍ (40), സിജിന്‍ (42) എന്നിവരാണു പിടിയിലായത്. കുന്നിനകം സ്വദേശിയും കണിയാപുരം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറുമായ നജീബ് (34) ആണ് ചൊവ്വാഴ്ച രാത്രി 11ന് അക്രമത്തിനിരയായത്. കഠിനംകുളം പൊലിസ് സ്റ്റേഷനു സമീപത്തുവച്ചായിരുന്നു സംഭവം. പെരുമാതുറയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുന്നതിനിടെ ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് രണ്ടു ബൈക്കുകളിലെത്തിയ സംഘം നജീബിനെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതിനു ശേഷം സംഘം ഓട്ടോ തട്ടിയെടുത്ത് നജീബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒടുവില്‍ പൊലിസെത്തിയാണു നജീബിനെ മോചിപ്പിച്ചത്. സംഭവസ്ഥലത്തുനിന്നു തന്നെ രണ്ടുപേരെ പിടികൂടുകയായിരുന്നു.  സംഭവത്തില്‍ പ്രതിഷേധിച്ച് കണിയാപുരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇന്നലെ ഓട്ടം നിര്‍ത്തിവച്ച് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരുക്കേറ്റ നജീബ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  3 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  3 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  3 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  3 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  3 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  3 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  3 days ago