HOME
DETAILS

'സ്വന്തം വിവരക്കേടിന്റെ തടവുകാരാണ് കേന്ദ്രം'- ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

  
backup
May 14, 2020 | 2:10 AM

national-government-prisoner-of-own-ignorance-p-chidambaram-on-economic-package2020

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരമന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്.
പ്രഖ്യാപനത്തിലെ എം.എസ്.എം.ഇ പാക്കേജൊഴികെ ബാക്കിയെല്ലാത്തിലും നിരാശനാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രഖ്യാപിച്ച ബാക്കി തുക എവിടെ എന്നും അദ്ദേഹം ചോദിച്ചു.

'20 ലക്ഷം കോടിയുടെ പാക്കേജില്‍ 3.6 ലക്ഷം കോടി മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളു. ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെ?', ചിദംബരം ചോദിച്ചു.

സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കണം. കൂടുതല്‍ കടം വാങ്ങണം. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പക്ഷേ, ഇതൊന്നും ചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അവരുടെ തന്നെ അറിവുകേടിന്റെയും ഭയത്തിന്റെയും തടവുകാരായിരിക്കുകയാണ് സര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഘട്ടത്തില്‍ ഒരിക്കല്‍ പോലും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാത്തതും ചിദംബരം ചോദ്യം ചെയ്തു. ലോക്ഡൗണ്‍ കാലത്തുമുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

'ദരിദ്രര്‍ക്കോ പട്ടിണി സഹിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന അതിഥി തൊഴിലാളികള്‍ക്കോ വേണ്ടി ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല. എല്ലാ ദിവസവും അധ്വാനിക്കുന്നവരുടെ ചുമലില്‍ ഏല്‍പിച്ച പ്രഹരമാണിത്', ചിദംബരം കുറ്റപ്പെടുത്തി.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്നണ് താന്‍ നോക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാവിലെ ചിദംബരം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago