HOME
DETAILS

കേന്ദ്ര നിലപാട് സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകുന്നു: മുഖ്യമന്ത്രി

  
backup
June 23, 2018 | 6:06 PM

kendra

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്നും പിണറായി ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. 

സംസ്ഥാനത്തെ ഭക്ഷ്യ സ്ഥിതി വിവരിക്കാനും റേഷന്‍ വിതരണത്തിലെ കേന്ദ്ര നിലപാട് കാരണം എല്ലാവര്‍ക്കും അരി വിതരണം ചെയ്യാനാവാത്ത അവസ്ഥ വ്യക്തമാക്കാനും സര്‍വകക്ഷി സംഘത്തിനൊപ്പം പ്രധാനമന്ത്രിയുമായി കൂടികാഴ്ചയ്ക്ക് അനുമതി ചോദിച്ചെങ്കിലും രണ്ട് തവണയും നിഷേധിച്ചു.
ഒരു മന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനാണ് ആവശ്യപ്പെട്ടത്. നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ പ്രധാനമന്ത്രി തന്നെ ഇടപെടണമെങ്കിലും അനുമതി ലഭിക്കുന്നില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നിലപാട് ഒരു പ്രധാനമന്ത്രി സ്വീകരിക്കുന്നത്.
സംതൃപ്തമായ സംസ്ഥാനവും കരുത്തുറ്റ കേന്ദ്രവും ചേരുന്നതാണ് ഫെഡറല്‍ വ്യവസ്ഥ. സംതൃപ്തമായ സംസ്ഥാനങ്ങളാണ് രാജ്യത്തിന്റെ ശക്തി. എന്നാല്‍ നിലവിലെ കേന്ദ്ര നയത്തില്‍ സംസ്ഥാനങ്ങള്‍ സംതൃപ്തരല്ല.
ഫെഡറല്‍ സംവിധാനത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. സംസ്ഥാനങ്ങളെ ആദരിക്കേണ്ടതിനു പകരം അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയില്‍ ഇത്രമാത്രം കടുത്ത നടപടിയിലേക്ക് മുമ്പുള്ള പ്രധാനമന്ത്രിമാരാരും കടന്നിരുന്നില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി സംവിധാനം പൂര്‍ണ പരാജയമാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഗുണമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ ജി.എസ്.ടി കാരണം നാടിനും ജനങ്ങള്‍ക്കും പ്രയാസമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

യോഗി ആദ്യത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  6 days ago
No Image

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; പ്രഖ്യാപനത്തിന്റെ ആവശ്യമില്ല'; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

Kerala
  •  6 days ago
No Image

ആന്തൂരിൽ സത്യപ്രതിജ്ഞ ചൊല്ലി ഒരേപേരുള്ള അഞ്ചുപേർ

Kerala
  •  6 days ago
No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  6 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  6 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  6 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  6 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  6 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  7 days ago