ജൂണ്‍ 30 വരെയുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ ബുക്കിങ് റദ്ദാക്കി
ന്യൂഡല്‍ഹി: ജൂണ്‍ 30 വരെയുള്ള എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിനുകളുടെയും ബുക്കിങ് ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കി. പ്രത്യേക ട്രെയിനുകള്‍ മാത്രം സര്‍വിസ് നടത്തിയാല്‍ മതിയെന്നാണ് റെയില്‍വെ തീരുമാനം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കും. ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ലോക്ക്ഡൗണില്‍ പലയിടങ്ങളില്‍ കുടുങ്ങിയവരെ നാടുകളിലെത്തിക്കാനായി റെയില്‍വേ നടത്തുന്ന ശ്രമിക് ട്രെയിനുകളും ഡല്‍ഹിയില്‍നിന്ന് ഈയാഴ്ച തുടങ്ങിയ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകളും സര്‍വിസ് നടത്തും. രാജധാനി ട്രെയിനുകളാണ് ഇപ്പോള്‍ ഓടുന്നത്. ഇവയില്‍ അമിതമായ നിരക്കാണ് റെയില്‍വെ ഈടാക്കുന്നതന്നും പരാതിയുണ്ട്.
കേരളത്തില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ചുനല്‍കി. സാധാരണ ട്രെയിന്‍ സര്‍വിസ് നടത്തുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കിയത്. പ്രത്യേക ട്രെയിനുകളില്‍ മൂന്ന് സ്‌റ്റോപ്പുകളാണ് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്‌റ്റേഷനുകളിലാണ് പ്രത്യേക ട്രെയിന് സ്‌റ്റോപ്പുണ്ടാവുക. ഡല്‍ഹിയില്‍നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസ്സമില്ല. എന്നാല്‍, ട്രെയിനില്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ സ്‌റ്റോപ്പുകളില്‍ നിന്ന് ആളെ കയറ്റില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."