HOME
DETAILS

പരിയാരം മെഡിക്കല്‍ കോളജ് അനാട്ടമി പ്രദര്‍ശനം ജൈവഘടനാ പഠനമായി

  
backup
April 12, 2017 | 5:12 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c-10

പരപ്പനങ്ങാടി: പരിയാരം മെഡിക്കല്‍ കോളജ് നാട്ടുകാരിലേക്കിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ' മെഡിസിന്‍ പഠിച്ചു'. പരപ്പനങ്ങാടി ടൗണിലൊരുക്കിയ പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രദര്‍ശന സ്റ്റാളാണ് ശരീരഘടനയുടെ ഉള്ളറകള്‍ തുറന്നു കാട്ടിയത്. 14 വര്‍ഷം മുമ്പ് ജീവിത അധ്യായങ്ങളില്‍ നിന്ന് പഠിയിറങ്ങിയിട്ടും തലമുറകള്‍ക്ക് പാഠമാകുന്ന ഒരു അധ്യാപകന്റെ ചലനമറ്റ ശരീരം പരപ്പനങ്ങാടിക്കാരുടെ മനസില്‍ ചലനം തീര്‍ക്കുകയായിരുന്നു.
പരപ്പനങ്ങാടി നഗരസഭയും പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബും നബാഡിന്റെ മേല്‍നോട്ടത്തില്‍ പരപ്പനങ്ങാടി ടൗണില്‍ നടത്തി കൊണ്ടിരിക്കുന്ന പരപ്പനാട് അഗ്രി എക്‌സ്‌പോയിലാണ് പരിയാരം മെഡിക്കല്‍ കോളേജ് ജൈവഘടനാ പ്രദര്‍ശന സ്റ്റാളൊരുക്കിയത് . ചലനമറ്റ് കിടക്കുന്ന ശരീരത്തിന് മുന്നില്‍ ഒരു നിമിഷം സ്തംഭിച്ചു നിന്ന നാട്ടുകാര്‍ക്ക് സ്റ്റാള്‍ അധികൃതര്‍ ആത്മ ധൈര്യം പകര്‍ന്ന് മെഡിസിന്‍ പഠിതാക്കളായി മാറ്റി. ഭ്രൂണത്തില്‍ നിന്ന് തുടങ്ങി ഗര്‍ഭാശ ലോകത്തെ ജീവിത ചക്രം നേരില്‍ കണ്ട നാട്ടുകാര്‍ തലമുറകളുടെ പഠനത്തിനായി ഒരധ്യാപകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ചതും എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉപയോഗപെടുത്തി വരുന്നതുമായ ശരീരത്തിന്റെ മുന്നില്‍ ഒരു പാട് ചോദ്യങ്ങളുയര്‍ത്തി. ചലനമറ്റ ആ ശരീരത്തോട് അകലം പാലിച്ച് നിന്നവര്‍ നിമിഷങ്ങള്‍ നീണ്ടുനിന്ന ബോധവത്ക്കരണത്തോടെ ആ പഠന ശരീരത്തോട് ചേര്‍ന്നു നിന്ന് ഒരു പാട് പാഠങ്ങള്‍ സ്വായത്തമാക്കി. രിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ കെ.എം ഗംഗാധരനാണ് എംബാം ചെയ്ത അധ്യാപക ശരീരം തുറന്നു വെച്ച് നാട്ടുകാരുടെ ജീവ ശാസ്ത്ര അധ്യാപകനായത്. ആറു വര്‍ഷമായി ഇതിനകം നൂറോളം വേദികളില്‍ ഇത്തരം ജീവന്‍ തുടിക്കുന്ന ബോധവത്കരണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് ഗംഗാധരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  6 minutes ago
No Image

അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ

uae
  •  8 minutes ago
No Image

ബലാത്സംഗത്തിനിരയായി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത് പൊലിസുകാരനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  18 minutes ago
No Image

കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചത് ഈ മാസം 16ന്; മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി

Kerala
  •  37 minutes ago
No Image

സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്

Saudi-arabia
  •  an hour ago
No Image

ഇന്ത്യക്ക് നഷ്ടമായത് 'നാടൻ' പരസ്യങ്ങളുടെ സ്രഷ്ടാവിനെ: പീയുഷ് പാണ്ഡെ എന്ന പരസ്യ ലോകത്തെ അതികായനെ ഓർക്കുമ്പോൾ

National
  •  an hour ago
No Image

പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ചകൾ നടത്തിയ അറബ് സംഘം പിടിയിൽ: പിടിയിലായത് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ

Kuwait
  •  an hour ago
No Image

ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു

Kerala
  •  2 hours ago
No Image

ദുബൈ റൺ 2025 നവംബർ 23ന്; നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

uae
  •  2 hours ago
No Image

രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ

Kerala
  •  2 hours ago