HOME
DETAILS

മുഖ്യമന്ത്രി മുസ്‌ലിം സംഘടനകളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി

  
backup
May 19 2020 | 03:05 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%82

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഘട്ടത്തില്‍ പെരുന്നാള്‍ ആഘോഷം സംബന്ധിച്ച് മുഖ്യമന്ത്രി മുസ്‌ലിം സംഘടനാ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. ലോകാടിസ്ഥാനത്തിലും വിശിഷ്യാ മുസ്‌ലിം രാഷ്ട്രങ്ങളിലും ഈ ഘട്ടത്തില്‍ സ്വീകരിച്ച നിലപാടുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തെയും വിലയിരുത്തി. പ്രവാസികളുടെയും മറ്റു സംസ്ഥാനത്തുള്ളവരുടെയും തിരിച്ചുവരവ് നിലവിലുള്ള സാഹചര്യത്തില്‍ എത്രത്തോളം ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയാനാവുകയുള്ളൂവെന്നും ഈ ഘട്ടത്തില്‍ പെരുന്നാള്‍ ആഘോഷം എങ്ങനെ വേണമെന്ന അഭിപ്രായം സംഘടനാ നേതാക്കളോട് അദ്ദേഹം ആരാഞ്ഞു.
കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കുക എന്നത് തന്നെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയമെന്ന് ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വിശദീകരിച്ചു. എന്നാല്‍ പരിശുദ്ധ റമദാന്‍ മാസത്തില്‍ പോലും പള്ളികള്‍ അനന്തമായി അടച്ചിടുക എന്നത് വിശ്വാസികള്‍ക്ക് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത പ്രദേശങ്ങളിലെങ്കിലും ആരാധനാലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന് കര്‍ശനമായ വ്യവസ്ഥകള്‍ നല്‍കാവുന്നതാണ്. അത് നടപ്പിലാക്കപ്പെടുന്നുവെന്ന് പൊലിസ് ഉദ്യാഗസ്ഥര്‍ മുഖേന ഉറപ്പ് വരുത്തുകയും ചെയ്യാവുന്നതാണ്. സമൂഹത്തിന്റെ ജീവനും ആരോഗ്യത്തിനും സംരക്ഷണമുണ്ടാകണം എന്നത് തന്നെയാണ് അടിസ്ഥാന കാര്യം. അതിന് സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങളെ വളരെ ഗൗരവത്തോടെ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംബന്ധിച്ച മറ്റ് സംഘടനാ പ്രതിനിധികളും ഈ അഭിപ്രായത്തെ പിന്തുണച്ചു. ഇക്കാര്യം സാഹചര്യം അനുകൂലമായാല്‍ വേഗത്തില്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മദ്‌റസകളില്‍ പൊതുപരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും അതിന് വേണ്ട എല്ലാ നിയമ പശ്ചാത്തലമൊരുക്കുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
സ്ഥിതി മെച്ചപ്പെടാത്ത ഈ സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്‌കാരം വീട്ടില്‍ വച്ച് നിര്‍വഹിക്കുന്നതാണ് നല്ലതെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധിയുമായ സി. മുഹമ്മദ് ഫൈസി, ടി.പി അബ്ദുല്ലക്കോയ മദനി(കെ.എന്‍.എം), ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, തബ്‌ലീഗ് ജമാഅത്ത് വൈസ് പ്രസിഡന്റ് സി.എ ആരിഫ് ഹാജി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ടി.കെ അശ്‌റഫ്, കെ.എന്‍.എം മര്‍കസുദ്ദഅ്‌വ ഭാരവാഹി ഐ.പി അബ്ദുസ്സലാം, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, ഡോ. ഹുസൈന്‍ മടവൂര്‍, പി. മുജീബ്‌റഹ്മാന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

Kerala
  •  6 days ago
No Image

464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി

Kuwait
  •  6 days ago
No Image

മൊയ്തുണ്ണി മുസ്‌ല്യാര്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ

uae
  •  6 days ago
No Image

മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന്  സിപിഎം വിമര്‍ശനം

Kerala
  •  6 days ago
No Image

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം 

Kerala
  •  6 days ago
No Image

'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍

Kerala
  •  6 days ago
No Image

 ഡൽഹി 'തു​ഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?; ബി.ജെ.പി നേതാക്കളുടെ നെയിം ബോർഡിൽ 'സ്വാമി വിവേകാനന്ദ മാർഗ്' 

National
  •  6 days ago
No Image

'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി

Kerala
  •  6 days ago
No Image

സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ് 

Business
  •  6 days ago