സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗികപീഡനക്കേസ്
കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈ
ഡന്, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഹായം നല്കാമെന്നാരോപിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ചു. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെയുള്ള ആരോപണങ്ങളുടെ തുടര്‍ച്ച തന്നെയാണ് കേസ്.
സോളാര്‍ വ്യവസായം തുടങ്ങുന്നതിന് ജനപ്രതിനിധികള്‍ ന്നെ നിലയില്‍ സഹായ വാഗ്ദാനം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. നേരത്തെ നല്കിയ പീഡന പരാതിയില്‍ സാഹചര്യ തെളിവുകളും മറ്റും ചൂണ്ടിക്കാണിച്ച് മുമ്പുണ്ടായിരുന്ന പരാതികള്‍ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിലവില്‍ ഹൈബി ഈഡനടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."