ഓട്ടോ മൊബൈല്‍സ് വര്‍ക്ഷോപ്പ് ജീവനക്കാര്‍ സമരത്തിലേക്ക്
കാഞ്ഞങ്ങാട്: പതിനഞ്ചു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓടുന്നത് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ് ജീവനക്കാര്‍ സമരത്തിലേക്ക്.
ഇതിന്റെ ഭാഗമായി അസോസിയേഷന് ജില്ലാ നേതൃത്വത്തില്‍ 18നു ഹൊസ്ദുര്‍ഗ് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു പുറമേ വര്‍ക്ക് ഷോപ്പുകളുടെ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക,ബസ്കോഡ്, ലോറികോഡ് നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കുക തുടങ്ങി പത്തോളം ആവശ്യങ്ങളും അസോസിയേഷന് ഉന്നയിക്കുന്നുണ്ട്.
15 വര്‍ഷക്കാലാവധി പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ എല്ലാ ഭാഗവും മലിനീകരണം ഉണ്ടാക്കുന്നില്ലെന്നും യന്ത്രത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ഇതിനു ഹേതുവാകുന്നതെന്നും ഇത്തരം ഭാഗങ്ങള്‍ മാറ്റാനോ മറ്റോ സാധിക്കുന്ന ഇക്കാലത്ത് വാഹനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് പറയുന്നത് വര്‍ഷങ്ങളായി റിപ്പയര്‍ ജോലി ചെയ്തു ജീവിക്കുന്നവരെ പെരുവഴിയിലാക്കാനേ ഉപകരിക്കുകയുള്ളുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിരാമന്, അനില്‍കുമാര്‍, പീറ്റര്‍, രാമചന്ദ്രന്, കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."