HOME
DETAILS

അമേത്തിയില്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും

  
backup
March 26 2019 | 04:03 AM

son-of-congress-leader-to-contest-against-rahul-gandhi-in-amethi

അമേത്തി: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തലവേദന ഇരട്ടിയാക്കി കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മത്സരത്തിനിറങ്ങുന്നു. 1991, 1999 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നോമിനേഷന്‍ ഫോമുകളില്‍ നോമിനിയായി ഒപ്പിട്ട കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാറൂണ്‍ റഷീദാണ് വിമതനായി മത്സരിക്കുന്നത്.

കോണ്‍ഗ്രസ് തങ്ങളെ അവഗണിച്ചെന്നാരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേത്തിയില്‍ 6.5 ലക്ഷം മുസ്‌ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിനെതിരായി വോട്ടുചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.

നിലവില്‍ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി. 2004ല്‍ സോണിയാഗാന്ധി രാഹുലിന് ഒഴിഞ്ഞ് കൊടുത്ത അമേഠി മണ്ഡലം 1967ല്‍ രൂപീകൃതമായതിന് ശേഷം രണ്ടുതവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടുപോയത്.

2014ലെ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍നിന്ന് രാഹുല്‍ ഗാന്ധി 1,07,903 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. അന്ന് രാഹുല്‍ 408,651 വോട്ടുകളും സ്മൃതി ഇറാനി 300,748 വോട്ടുകളും നേടി. മൂന്നാംസ്ഥാനത്തുള്ള ബി.എസ്.പിയുടെ ധര്‍മ്മേന്ദ്ര പ്രതാപ് സിങ് 57,716 വോട്ടുകളും നാലാം സ്ഥാനത്തുള്ള എ.എ.പിയുടെ ഡോ. കുമാര്‍ വിശ്വാസ് 25,527 വോട്ടുകളും നേടി. ഇത്തവണ ബി.എസ്.പിയും എ.എ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഈ വിമത നീക്കം രാഹുലിന് തലവേദനയാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ

Kerala
  •  5 days ago
No Image

107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ

National
  •  5 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ

latest
  •  5 days ago
No Image

പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി

Kerala
  •  5 days ago
No Image

തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയും രാജിവച്ചു

National
  •  5 days ago
No Image

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന

National
  •  5 days ago
No Image

പാഠപുസ്തകത്തില്‍ നിന്ന്‌ മുഗളന്മാരേയും മുസ്‌ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും

National
  •  6 days ago
No Image

പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും

Kerala
  •  6 days ago
No Image

എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍

uae
  •  6 days ago
No Image

കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും

Kerala
  •  6 days ago