പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണം: മന്ത്രി ജലീല്‍
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍. എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികള്‍ക്കു കടുത്ത ശിക്ഷ വാങ്ങികൊടുക്കണം.
മതാന്ധതയേയും വര്‍ഗീയതയേയും കാംപസില്‍ നിന്ന് തുരത്തണം. മതാതിക്രമങ്ങള്‍ നടത്തുന്നത് ആര്.എസ്.എസ് ആണെങ്കിലും പോപുലര്‍ ഫ്രണ്ടാണെങ്കിലും ഇതാണ് അഭിപ്രായമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എം ഉള്‍പ്പെടെയുള്ള പുരോഗമന രാഷ്ട്രീയ പാര്‍ട്ടികളില്‍ മുന്‍ സിമി പ്രവര്‍ത്തകരും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നുഴഞ്ഞ് കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐക്കാര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."