പി. ജയരാജന് നാമനിര്‍ദേശ പത്രിക നല്കി
തലശ്ശേരി:എല്‍.ഡി.എഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി പി. ജയരാജന് നാമനിര്‍ദേശ പത്രിക നല്കി. എരഞ്ഞിപ്പാലത്ത് നിന്നു പ്രകടനവുമായെത്തിയ എല്‍.ഡി.എഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി പി. ജയരാജനും പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്കു കലക്ടറേറ്റിലെത്തിയ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എസ്. സാംബശിവറാവു പത്രിക സമര്‍പ്പിച്ചത്. മന്ത്രി ടി.പി രാമകൃഷ്ണന്, ഇ.കെ വിജയന് എം.എല്‍.എ, സിപി.എം ജില്ലാ സെക്രട്ടറി പി. മോഹനന്, മനയത്ത് ചന്ദ്രന് എന്നിവര്‍ സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്തു.
രാവിലെ കണ്ണൂരിലെ സാന്ത്വന പരിചരണ കേന്ദ്രമായ ഐ.ആര്.പി.സിയിലും മേലെ ചൊവ്വയിലെ ഡി അഡിക്ഷന് സെന്ററിലും സന്ദര്‍ശനം നടത്തി. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇടതു നേതാക്കളുടെ നേതൃത്വത്തിലാണു പത്രിക സമര്‍പ്പിക്കാനെത്തിയത്. എം.എല്‍.എമാരായ എ.എന്‍ ഷംസീര്‍, സി.കെ നാണു, നേതാക്കളായ പി.എ മുഹമ്മദ് നിയാസ്, കെ.കെ ലതിക, പി. സതീദേവി, പി. വിശ്വന്, കെ.ടി കുഞ്ഞിക്കണ്ണന് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. തനിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. നല്ലനിലക്കുള്ള വിജയ പ്രതീക്ഷയാണുള്ളത്. എതിര്‍സ്ഥാനാര്‍ഥിയുടെ നുണ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."