'മുസ്‌ലിം ലീഗ് രാജ്യ വിഭജനത്തിനു വരെ ഇടയാക്കിയ വൈറസ്'- വയനാട്ടിലെ പച്ചപ്പതാകയില്‍ കലിപൂണ്ട് യോഗി
ലക്‌നോ; മുസ്‌ലിം ലീഗിനെതിരെ ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മുസ്‌ലിം ലീഗ് വൈറസാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്റര്‍ വഴിയാണ് യോഗിയുടെ ആരോപണം.
ഈ വൈറസ് ഒരിക്കല്‍ രാജ്യം വിഭജിക്കാന്‍ ഇടയാക്കി. കോണ്‍ഗ്രസിന് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈവൈറസ് രാജ്യം മുഴുവന്‍ പടരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഒരു വൈറസ് ആണ്. എങ്ങിനത്തെ വൈറസെന്നാല്‍ അത് ഒരാളെ ബാധിച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാനാവില്ല. ഇന്നത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിക്കൂ. ഈ വൈറസ് രാജ്യമാകെ പടരും.
मुस्लिम लीग एक वायरस है। एक ऐसा वायरस जिससे कोई संक्रमित हो गया तो वो बच नहीं सकता और आज तो मुख्य विपक्षी दल कांग्रेस ही इससे संक्रमित हो चुका है।
— Chowkidar Yogi Adityanath (@myogiadityanath) 5 April 2019
सोचिये अगर ये जीत गए तो क्या होगा ? ये वायरस पूरे देश मे फैल जाएगा।
'1857ലെ സ്വാതന്ത്ര സമരത്തില്‍ എല്ലാവരും മംഗല്‍ പാണ്ഡെയോടൊപ്പം ചേര്‍ന്ന് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടി. പിന്നെ ഈ മുസ്‌ലിം ലീഗെന്ന വൈറസ് വന്ന് രാജ്യത്തിന്റെ വിഭജനം വരെ കൊണ്ടെത്തിച്ചു. ഇപ്പോള്‍ വീണ്ടു അതേ അപകടം വന്നെത്തിയിരിക്കുകയാണ്. പച്ചപ്പതാക വീണ്ടും പറക്കുന്നു. കോണ്‍ഗ്രസിനെ മുസ് ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണ്. കരുതിയിരുന്നോളൂ' - യോഗി ട്വിറ്ററില്‍ കുറിച്ചു.
1857 के स्वतंत्रता संग्राम में मंगल पांडे के साथ पूरा देश अंग्रेजों के खिलाफ मिल कर लड़ा था, फिर ये मुस्लिम लीग का वायरस आया और ऐसा फैला कि पूरे देश का ही बंटवारा हो गया
— Chowkidar Yogi Adityanath (@myogiadityanath) 5 April 2019
आज फिर वही खतरा मंडरा रहा।
हरे झण्डे फिर से लहर रहे।
कांग्रेस मुस्लिम लीग वायरस से संक्रमित है, सावधान रहिये।
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."