മറയൂര്‍ ശര്‍ക്കരയ്ക്ക് വില ഉയര്‍ന്നെങ്കിലും ഗുണം ലഭിക്കാതെ കര്‍ഷകര്‍
തൊടുപുഴ: രുചിമേന്മകൊണ്ടു പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയുടെ വില ഉയര്‍ന്നെങ്കിലും കര്‍ഷകര്‍ക്ക് വലിയ ഗുണം ലഭിക്കുന്നില്ല. 60 കിലോഗ്രാം തൂക്കം വരുന്ന ശര്‍ക്കരയ്ക്ക് ഈ ആഴ്ച 2800 രൂപയില്‍നിന്നു വില ഉയര്‍ന്ന് 3400 രൂപയിലെത്തി.
വിപണിയില്‍ ഇത് മികച്ച വിലയാണെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ ലാഭമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരേക്കര്‍ കരിമ്പിന്‍തോട്ടത്തില്‍ നിന്ന് 60 കിലോവരുന്ന 80 മുതല്‍ നൂറു ചാക്ക് ശര്‍ക്കരവരെയാണ് ലഭിക്കുന്നത്. എന്നാല്‍ ചൂടും വരള്‍ച്ചയും കാരണം ഒരേക്കറില്‍നിന്നു നാല്‍പതുമുതല്‍ അറുപതുവരെയേ ലഭ്യമാകുന്നുള്ളു.
കര്‍ഷകര്‍ക്ക് വില ഉയര്‍ന്നതിന്റെ ഗുണം ലഭിക്കാതെപോകുന്നു. തമിഴ്‌നാട്ടിലും വരള്‍ച്ച കാരണം കരിമ്പിന്‍തോട്ടങ്ങള്‍ ഉണങ്ങുന്നതും ശര്‍ക്കര ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മറയൂര്‍ ശര്‍ക്കരയ്ക്ക് ന്യായവില ലഭിക്കാതായതിനെ തുടര്‍ന്ന് പല കര്‍ഷകരും കമുക്, കാപ്പി, തെങ്ങ് തുടങ്ങിയ കൃഷികളിലേക്കു മാറിത്തുടങ്ങിയിരുന്നു.
ഇവിടെയുള്ള ഭൂരിഭാഗം കര്‍ഷകരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ കൃഷിചെയ്ത് ലാഭമുണ്ടാക്കുകയെന്നതും ശ്രമകരമാണ്. ബജറ്റില്‍ മറയൂര്‍ ശര്‍ക്കരയ്ക്ക് ജി.ഐ പേറ്റന്റ് നടപടികളും കരിമ്പ് കര്‍ഷകര്‍ക്കായി പ്രത്യേക ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പരാമര്‍ശവും മറയൂര്‍ ശര്‍ക്കരയെ ഉള്‍പ്പെടുത്തി സംസ്ഥാന ബജറ്റില്‍ പ്രത്യേക അഗ്രിക്കള്‍ച്ചര്‍ സോണ്‍ പ്രഖ്യാപിച്ചതും കര്‍ഷകരില്‍ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു.
അധികൃതര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് കാലാവസ്ഥ പ്രതികൂലമായിരിക്കുന്നത്. അഞ്ചുനാടിന്റെ കാര്‍ഷിക മേഖലയുടെ ജീവനാഡിയായിരുന്ന കാന്തല്ലൂര്‍ പട്ടിശേരി ഡാം പുനര്‍ നിര്‍മാണത്തിനായി പൊളിച്ചതാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ കരിമ്പുകൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് 60 കിലോയടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 2300 മുതല്‍ 2500 രൂപവരെ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
എന്നാല്‍ ഉത്സവ സീസണോട് അനുബന്ധിച്ച് മറയൂര്‍ ശര്‍ക്കരയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് ഇപ്പോള്‍ ന്യായവിലയായ 3200 മുതല്‍ 3400 വരെ എത്തിയത്. ചില്ലറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."